Kerala

പ്രളയ ബാധിതര്‍ക്കായുള്ള വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി കൈമാറി

കൊച്ചി: എറണാകുളത്ത് പ്രളയ ദുരിത ബാധിതര്‍ക്കായി നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. എറണാകുളം വടക്കേക്കര പഞ്ചായത്തില്‍ ലൈഫ്, റീ ബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രളയദുരിത ബാധിതര്‍ക്കായി നിര്‍മിച്ച 500് വീടുകളുടെയും വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ ഡിപി വേള്‍ഡ് നിര്‍മ്മിച്ച് നല്‍കിയ 50 വീടുകളുടെയും താക്കോല്‍ ദാനമാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.

കേരളം പ്രകൃതി ദുരന്തങ്ങളുടെ നാടായി മാറുന്നുവെന്നും പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട കേരളം ലോകത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി താക്കോല്‍ ദാന ചടങ്ങിന് ശേഷം പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ ശാസ്ത്രീയ പഠനം നടത്തി കണ്ടെത്തും. പ്രളയ ദുരന്തത്തില്‍ നഷ്ടം സംഭവിച്ച വ്യാപാരികള്‍ക്കും, ചെറുകിട വ്യവസായികള്‍ക്കും സഹായം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കേണ്ട നാടായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതബാധിതരായ വ്യാപാരികളുടെയും ചെറുകിട വ്യവസായികളുടെയും കാര്യത്തില്‍ സഹായം ലഭ്യമാക്കാന്‍ നിലവില്‍ മാനദണ്ഡങ്ങള്‍ ഇല്ല. ഇവര്‍ക്ക് സഹായം എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

താഹയുടെയും അലന്റെയും ജാമ്യാപേക്ഷ മറ്റന്നാളേക്ക് മാറ്റി

Farsana Jaleel

കേന്ദ്രം ഭരണഘടനയെ അനുകൂലിക്കുന്നില്ല: എസ്.ജഗദീഷ് ബാബു

Amal Murali

അഭയ കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി

Farsana Jaleel

Leave a Comment