Kerala

കിഫ്ബിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമെന്ന് മുഖ്യമന്ത്രി

കോട്ടയം: കിഫ്ബിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനം നടപ്പാക്കാന്‍ പുതിയ സാമ്പത്തിക സ്രോതസ് കണ്ടെത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കിഫ്ബി വഴിയാണ് ധനസമാഹരണം നടക്കുന്നത്. അതിനെ എങ്ങനെയെങ്കിലും തകര്‍ക്കണമെന്നാണ് ചിലരുടെ മനോഭാവമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര് വികസനം നടത്തിയാലും നാടിനാണ് ഗുണമെന്ന് ഇക്കൂട്ടര്‍ കരുതുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കിഫ്ബിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ തന്നെയാണ്. അത് ജനം തിരിച്ചറിയുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി കോട്ടയത്ത് പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.

50 കോടി രൂപയോളം ചെലവാക്കിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നാടിന്റെ മുഖച്ഛായ തന്നെ ഇതുവഴി മാറ്റിയെടുക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Related posts

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: മുഖ്യമന്ത്രി ഉള്‍പ്പെടെ 17 മന്ത്രിമാര്‍ക്ക് ലോകായുക്ത നോട്ടീസ്

Farsana Jaleel

ആണുങ്ങളില്ലാത്ത ഡബ്ല്യു.സി.സിയിലേക്ക് ഞാനുമില്ല: “ഹു ” സിനിമയിലെ നായിക പേർളി മാണി

Amal Murali

കോന്നിയില്‍ UDF കോട്ട പിടിച്ചെടുത്ത് LDF; 23 വര്‍ഷത്തിന് ശേഷം കോന്നിക്ക് പുതിയ എംഎല്‍എ

Farsana Jaleel

Leave a Comment