Kerala

എല്ലാ കാര്യത്തിലും സര്‍ക്കാര്‍ ഒപ്പമുണ്ടാകും: ദുരിതാശ്വാസ ക്യാമ്പില്‍ ആശ്വാസമേകി മുഖ്യമന്ത്രി

വയനാട്: ഒന്നിച്ചു നിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്ന് മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പാണ് മേപ്പാടി ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയത്. വീട്ടില്‍ നിന്ന് ഇറങ്ങി വന്നവര്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒന്നിച്ച് നിന്ന് പരിഹരിക്കാനാകും. കുറച്ച് പേരെയങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ആ ശ്രമം തുടര്‍ന്നും നടക്കുകയാണ്. എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകും എന്ന ഉറപ്പും ദുരിതബാധിതര്‍ക്ക് മുഖ്യമന്ത്രി നല്‍കി.

റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായെത്തിയ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

Related posts

“ക്യാമ്പുകളിലേയ്ക്കുള്ള അവശ്യസാധനങ്ങള്‍ തല്‍ക്കാലം വേണ്ട”; വിവാദ പോസ്റ്റിന് പിന്നാലെ അവധിയെടുത്ത് തിരുവനന്തപുരം കളക്ടര്‍

Farsana Jaleel

മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് തോമസ് ചാണ്ടി

Web Desk

“ഓമനക്കുട്ടന്‍ കള്ളനല്ല, കുറ്റവാളിയല്ല”, ഓമനക്കുട്ടനെതിരായ കേസ് പിന്‍വലിക്കും; മാപ്പ് പറഞ്ഞ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി

Farsana Jaleel

Leave a Comment