Kerala

അഴിമതിക്കാര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും; അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കണ്ണൂര്‍: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ പോയി കിടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ചെറുതായാലും വലുതായാലും അഴിമതി അഴിമതി തന്നെ. മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഗവ. സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും റവന്യൂ ടവറിന്റെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥര്‍ ജനസേവകരാണ് എന്ന കാര്യം മറന്ന് പോകരുത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാര്‍. ഉദ്യോഗസ്ഥരല്ല യജമാനന്മാര്‍ എന്ന് മനസ്സിലാക്കണം. യാഥാര്‍ത്ഥ യജമാനന്മാരെ ഭൃത്യനായി കാണരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിച്ചു.

തെറ്റ് ചെയ്താല്‍ ശിക്ഷിക്കും എന്നതാണ് ഈ സര്‍ക്കാരിന്റെ നയമെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ എന്ത് ചെയ്താലും സംരംക്ഷിക്കും എന്നതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ നടക്കുന്ന അന്വേഷണങ്ങളോടായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം.

Related posts

മീ ടൂ ഭൂകമ്പം കേരളത്തിലേക്കും വ്യാപിക്കുന്നു. ഭീതിയോടെ സിനിമാലോകം

Amal Murali

രാജി സന്നദ്ധത പ്രടിപ്പിച്ച് കൊച്ചി മേയര്‍

Farsana Jaleel

എല്ലാ കാര്യത്തിലും സര്‍ക്കാര്‍ ഒപ്പമുണ്ടാകും: ദുരിതാശ്വാസ ക്യാമ്പില്‍ ആശ്വാസമേകി മുഖ്യമന്ത്രി

Farsana Jaleel

Leave a Comment