Kerala

മാര്‍ക്ക് ദാന വിവാദം: കെ.ടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ചെന്നിത്തല

കൊച്ചി: മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി കെ.ടി ജലീല്‍, മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തില്‍ നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാന്‍ മന്ത്രി ജലീലിനാവില്ലെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു.

മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറാണോ എന്നും ചെന്നിത്തല ചോദിച്ചു. ജലീല്‍ പച്ചക്കള്ളം പറയുന്നത് എന്തൊക്കെയോ മറച്ചു വയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, എം.ജി സര്‍വകലാശാല മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ വാദം പൊളിയുകയാണ്.

തന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എം.ജി സര്‍വകലാശാല അദാലത്തില്‍ മുഴുവന്‍ സമയവും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഷറഫുദ്ദീന്‍ ഉദ്ഘാടന ചടങ്ങില്‍ മാത്രമാണ് പങ്കെടുത്തതെന്നും അദാലത്തില്‍ പങ്കെടുത്തില്ലെന്നുമായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍, അദാലത്ത് കഴിഞ്ഞശേഷം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് വരെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ കെ ഷറഫുദ്ദീന്‍ പങ്കെടുത്തിരുന്നു എന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസും അദാലത്തിലുണ്ടായിരുന്നു. സര്‍വകലാശാല തന്നെ ശേഖരിച്ച ദൃശ്യങ്ങളാണ് മന്ത്രിയുടെ വാദങ്ങള്‍ പൊളിക്കുന്നത്.

Related posts

“ക്യാമ്പുകളിലേയ്ക്കുള്ള അവശ്യസാധനങ്ങള്‍ തല്‍ക്കാലം വേണ്ട”; വിവാദ പോസ്റ്റിന് പിന്നാലെ അവധിയെടുത്ത് തിരുവനന്തപുരം കളക്ടര്‍

Farsana Jaleel

അമിത് ഷായെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നു…. അദ്ദേഹം പ്രചരണം നടത്തിയത്ത് എല്ലാം ബി.ജെ.പി തോറ്റു: കോടിയേരി

Farsana Jaleel

എകെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

Farsana Jaleel

Leave a Comment