Kerala

ഡാമുകള്‍ തുറക്കുമ്പോള്‍ ജാഗ്രത വേണം, 2018 ആവര്‍ത്തിക്കരുത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡാമുകള്‍ തുറന്നു വിടുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും 2018 ആവര്‍ത്തിക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീഴ്ചക്കുറവുകൊണ്ട് ജനങ്ങള്‍ ദുരിതത്തിലാകരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മോശം കാലാവസ്ഥയില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കാത്തതിന്റെ കാരണവും ചെന്നിത്തല വ്യക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കളക്ടര്‍മാര്‍ അറിയിച്ചത് കൊണ്ടാണ് രാഹുല്‍ ഗാന്ധി എത്താത്തത്. മൂന്ന് കളക്ടര്‍മാരാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെയും പ്രത്യേകിച്ച് വയനാട്ടിലെ മഴയും മണ്ണിടിച്ചിലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ട്. അടിയന്തര സഹായങ്ങളും ആവശ്യപ്പെട്ടു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പും നല്‍കിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് വ്യക്തമാക്കി.

Related posts

പരാതി പറഞ്ഞ് വിദ്യാര്‍ത്ഥികള്‍; പൊങ്കല്‍ പ്രമാണിച്ചും അവധി ഇല്ല

Web Desk

വയനാടിന് സാന്ത്വനമേകി രാഹുല്‍; 10,000 കുടുംബങ്ങള്‍ക്ക് അവശ്യകിറ്റുകള്‍

Farsana Jaleel

യൂണിവേഴ്‌സിറ്റി കോളേജിലെ ചെഗുവേരയുടെ കൊടി അഴിച്ചുനീക്കി

Web Desk

Leave a Comment