Kerala

നെടുങ്കണ്ടം കസ്റ്റഡിമരണ കേസില്‍ എസ്.ഐ സാബുവിന് ജാമ്യം

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ ഒന്നാം പ്രതിയായ എസ്‌ഐ കെ എസ് സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 40 ദിവസത്തിന് ശേഷമാണ് ഹൈക്കോടതി സാബുവിന് ജാമ്യം അനുവദിക്കുന്നത്. രണ്ട് ആള്‍ ജാമ്യത്തിന് പുറമേ 40,000 രൂപ ജാമ്യത്തുകയായി അടയ്ക്കുകയും വേണം.

എസ്‌ഐ സാബുവടക്കം ഏഴ് പേരാണ് കേസില്‍ അറസ്റ്റിലായിരുന്നത്. പ്രോസിക്യൂഷന് കേസില്‍ പിഴവുകള്‍ സംഭവിച്ചുവെന്ന് ജാമ്യ ഉത്തരവില്‍ ഹൈക്കോടതി പറഞ്ഞു. മൂന്ന് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ സാബു ഹാജരാകണമെന്നും കോടതി അറിയിച്ചു.

എസ്.പി അടക്കമുളളവര്‍ അറിഞ്ഞാണ്, രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നും ജയിലിലെത്തിക്കുന്നത് വരെ പരുക്ക് ഉണ്ടായിരുന്നില്ല എന്നുമായിരുന്നു എസ്‌ഐയുടെ ജാമ്യാപേക്ഷയിലെ പ്രധാന വാദം. കസ്റ്റഡിയില്‍വച്ച് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായാണ് രാജ്കുമാര്‍ മരിച്ചതെന്ന് രണ്ടാം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പോസ്റ്റുമോര്‍ട്ടത്തില്‍ 22 പുതിയ പരുക്കുകള്‍ രാജ്കുമാറിന്റെ ശരീരത്തില്‍ നിന്ന് തിരിച്ചറിയുകയും ചെയ്തിരുന്നു. കാലിലും തുടയിലുമായാണ് പുതിയ മുറിവുകള്‍ കണ്ടെത്തിയത്. തുടയില്‍ നാല് സെന്റീമീറ്റര്‍ ആഴത്തില്‍ ചതവും മുതുകില്‍ 20 സെന്റീമീറ്റര്‍ ആഴമുള്ള പരുക്കും കണ്ടെത്തിയിരുന്നു. കാലുകള്‍ വലിച്ചകത്തി തുടയിടുക്കിലെ പേശികളില്‍ രക്തം പൊടിഞ്ഞിട്ടുണ്ട്. വൃക്ക അടക്കമുള്ള ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. ഇതോടെ ന്യുമോണിയ ബാധിച്ചാണ് രാജ്കുമാര്‍ മരിച്ചതെന്ന ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘം തള്ളിയിരുന്നു.

Related posts

വാളയാര്‍ കേസ്: സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയതായി ഗവര്‍ണര്‍

Farsana Jaleel

“ഓമനക്കുട്ടന്‍ കള്ളനല്ല, കുറ്റവാളിയല്ല”, ഓമനക്കുട്ടനെതിരായ കേസ് പിന്‍വലിക്കും; മാപ്പ് പറഞ്ഞ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി

Farsana Jaleel

രാജ്യത്തെ ആദ്യത്തെ പോലീസ് സ്പോർട്സ് ഹോസ്റ്റൽ കേരള പോലീസിന് സ്വന്തം

Amal Murali

Leave a Comment