Kerala

എകെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

സന്നിധാനം: തിരുനാവായ അരീക്കര ഇല്ലം എ കെ സുധീര്‍ നമ്പൂതിരിയെ ശബരിമല പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. ഒന്‍പത് അംഗ മേല്‍ശാന്തി പട്ടികയില്‍ നിന്ന് അവസാനമായാണ് സുധീര്‍ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടത്. ആലുവ മാടവന ഇല്ലം എം എസ് പരമേശ്വരന്‍ നമ്പൂതിരിയാണ് മാളികപ്പുറം പുതിയ മേല്‍ശാന്തി. ഒന്‍പത് അംഗ പട്ടികയില്‍ നിന്ന് അഞ്ചാമത്തെ നറുക്കിലാണ് എം എസ് പരമേശ്വരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ഉഷപൂജക്ക് ശേഷമാണ് സോപാനത്ത് നറുക്കെടുപ്പ് നടന്നത്. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറുടേയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുട്ടികളാണ് നറുക്കെടുത്തത്. നിലവില്‍ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഇദ്ദേഹം. തെരഞ്ഞെടുക്കപ്പെട്ടത് ദൈവാനുഗ്രഹമായി കാണുന്നുവെന്ന് സുധീര്‍ പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാര്‍ക്ക് തന്ത്രിയും നിലവിലെ മേല്‍ശാന്തിമാരും ചേര്‍ന്ന് ഒരു മാസം പരിശീലനം നല്‍കും. നേരത്തെ താഴ്മണ്‍ മഠത്തില്‍ വച്ച് ശാന്തിമാര്‍ക്ക് പരിശീലനം നല്‍കുന്ന പതിവുണ്ടായിരുന്നു. തുലാം ഒന്നു മുതലായിരിക്കും ഇവര്‍ക്ക് പരിശീലനം നല്‍കുക. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും.

Related posts

ആന്തൂരും പിജെ ആര്‍മിയും; പി.ജയരാജനെ തിരുത്തി സിപിഎം സംസ്ഥാന സമിതി

Web Desk

മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍; 30 ഓളം വീടുകള്‍ മണ്ണിനടിയില്‍

Farsana Jaleel

അരുവിക്കര, നെയ്യാര്‍ ഡാമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

Farsana Jaleel

Leave a Comment