Kerala News

KSRTC ക്ക് റെക്കോര്‍ഡ് വരുമാനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനം. തിങ്കളാഴ്ച റെക്കോര്‍ഡ് വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. 8,54,77,240 രൂപയാണ് തിങ്കളാഴ്ച്ച ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ചരിത്രമാണ് ഇതിലൂടെ കെഎസ്ആര്‍ടിസി തിരുത്തിക്കുറിച്ചത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19ന് ലഭിച്ച 8,50,68,777 രൂപയായിരുന്നു കോര്‍പറേഷന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം. 2018 ഫെബ്രുവരി മാസത്തില്‍ 18,50,000 ലക്ഷം കിലോമീറ്ററും 5,558 ബസുകളും 19,000 ജീവനക്കാരും ഉപയോഗിച്ചാണ് 8,50,68,777 എന്ന അക്കത്തില്‍ കെഎസ്ആര്‍ടിസി എത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം 17 ലക്ഷം കിലോമീറ്ററും 5,072 ബസുകളും 16,450 ജീവനക്കാരും ഉപയോഗിച്ചാണ് കോര്‍പ്പറേഷന്‍ 8,54,77,240 എന്ന ഉയര്‍ന്ന വരുമാനം നേടിയത്.

ജീവനക്കാരുടെയും മാനേജ്‌മെന്റിന്റേയും കൂട്ടായ പരിശ്രമത്തെ എംഡി ടോമിന്‍ ജെ.തച്ചങ്കരി അഭിനന്ദിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ ഹര്‍ത്താലില്‍ 100 ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കേടുവരുത്തിയെങ്കിലും പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിഞ്ഞതു ജീവനക്കാരുടേയും മാനേജ്‌മെന്റിന്റേയും കൂട്ടായ പരിശ്രമം അദ്ദേഹം പറഞ്ഞു.

Related posts

കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരം സഹായം നൽകിയാൽ ബാധ്യത ആശുപത്രികൾക്കാണെന്ന സർക്കുലർ അടിയന്തരമായി പിൻവലിക്കണം: രമേശ് ചെന്നിത്തല

Web Desk

മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10% സംവരണം; സംവരണം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി, വിമര്‍ശനവുമായി യൂത്ത് ലീഗ്

Farsana Jaleel

മരടിലെ ഫ്‌ളാറ്റ് വിഷയത്തില്‍ ബില്‍ഡേഴ്‌സിനെ രക്ഷിക്കാനുള്ള സമരത്തിന് സിപിഐ ഇല്ലെന്ന് കാനം രാജേന്ദ്രന്‍

Farsana Jaleel

Leave a Comment