Kerala News

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് മാറ്റിവെച്ചു

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് മാറ്റി വച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തൊഴിലാളി യൂണിയനുകള്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമവായത്തിന് വഴിയൊരുങ്ങുകയായിരുന്നു.

ഡ്യൂട്ടി പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കി. ഗതാഗത സെക്രട്ടറി ശുപാര്‍ശ ചെയ്ത ഡ്യൂട്ടി പരിഷ്‌കരണം 21 മുതല്‍ നടപ്പാക്കാനാണ് തീരുമാനം. 29 മുതല്‍ മെക്കാനിക്കല്‍ ഡ്യൂട്ടിയിലെ അപാകതകള്‍ പരിഹരിക്കും. 30 മുതല്‍ ശമ്പള പരിഷ്‌കരണ ചര്‍ച്ച നടത്തും. ഇത്തരം കാര്യങ്ങളില്‍ ഗതാഗതമന്ത്രി നല്‍കി ഉറപ്പിന്‍മേലാണ് ജീവനക്കാര്‍ തീരുമാനം മാറ്റിയത്.

ഗതാഗതസെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയും ചര്‍ച്ചയിലുണ്ടായിരുന്നു. ഇന്ന് രാവിലെ യൂണിയന്‍ നേതാക്കള്‍ കെഎസ്ആര്‍ടിസി എംഡിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. എംഡിയുടേത് ധിക്കാരപരമായ നിലപാടാണെന്ന് ചര്‍ച്ചയ്ക്ക് ശേഷം യൂണിയന്‍ നേതാക്കള്‍ ആരോപിച്ചിരുന്നു. കെഎസ്ആര്‍ടിസി പണിമുടക്കിനെതിരെ ഇന്ന് കോടതി പരിഗണിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ എംഡി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം കേള്‍ക്കേണ്ടി വന്നു. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചര്‍ച്ച നടത്തുന്നതെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു. കെഎസ്ആര്‍ടിസിയിലെ പണിമുടക്കിനെ തടഞ്ഞു കൊണ്ടുള്ള കോടതിയുടെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് തച്ചങ്കരിക്കെതിരെയുള്ള കോടതിയുടെ വിമര്‍ശനം. ചൊവ്വാഴ്ചയാണ് ഇനി ഹൈക്കോടതി കെഎസ്ആര്‍ടിസി പണിമുടക്കുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത്.

Related posts

മോട്ടര്‍വാഹന ഭേദഗതിയില്‍ കേന്ദ്രം പുതിയ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് എ.കെ ബാലന്‍

Farsana Jaleel

ഇനി മോദിയുടെ മന്ത്രങ്ങള്‍ക്ക് സാധ്യതയില്ല; നിതിന്‍ ഗഡ്കരിയെ ഉപപ്രധാനമന്ത്രിയും ശിവ് രാജ് സിംഗ് ചൗഹാനെ പാര്‍ട്ടി അധ്യക്ഷനുമാക്കണം: മുതിര്‍ന്ന BJP നേതാവ്

Farsana Jaleel

അമിത് ഷാമാരോട് കേരളം കണക്ക് ചോദിക്കും

Amal Murali

Leave a Comment