News Sports

പോകാന്‍ വരട്ടെ….. ട്രോളിയ ആരാധകന്റെ വാ അടപ്പിച്ച് മിതാലി രാജ്

മുംബൈ: ആരാധകന്റെ വാ അടപ്പിചച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ്. ട്രോളിയ ആരാധകന് തകര്‍പ്പന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മിതാലി രാജ്. മിതാലിക്ക് തമിഴ് അറിയില്ല, ഇംഗ്ലീഷും തെലുങ്കുവും ഹിന്ദിയും മാത്രമാണ് സംസാരിക്കാറ് എന്നായിരുന്നു ട്വിറ്ററില്‍ ഒരു ആരാധകന്റെ കമന്റ്. എന്നാല്‍ തമിഴില്‍ ആരാധകന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് താരം.

‘തമിഴ് എന്റെ മാതൃഭാഷയാണ്. തമിഴ് നന്നായി സംസാരിക്കാനറിയാം. തമിഴ്നാട്ടുകാരിയായതില്‍ അഭിമാനിക്കുന്നു. എല്ലാറ്റിനേക്കാളുമുപരി ഞാന്‍ അഭിമാനമുള്ള ഇന്ത്യക്കാരിയാണ്. എന്റെ എല്ലാ പോസ്റ്റുകളിലുമുള്ള നിങ്ങളുടെ വിമര്‍ശനങ്ങളും എന്തൊക്കെ ചെയ്യണമെന്ന് ദിനംപ്രതിയുള്ള ഉപദേശങ്ങളുമാണ് എന്നെ നയിക്കുന്നത്’- ഇപ്രകാരമായിരുന്നു മിതാലിയുടെ മറുപടി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര വനിതാ ടീം തൂത്തുവാരിയപ്പോള്‍ മിതാലി രാജ് ആയിരുന്നു ക്യാപ്റ്റന്‍. 44 ശരാശരിയില്‍ 88 റണ്‍സാണ് പരമ്പരയില്‍ മിതാലി രാജ് സ്വന്തം പേരിലാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ വനിത താരമെന്ന നേട്ടത്തിലുമെത്തി മിതാലി.

Related posts

മുംബൈയില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന കര്‍ഷക റാലി; ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിറകോട്ടില്ല

Amal Murali

മമ്മൂട്ടിയുടെ മാമാങ്കം ചൈനയിലേയ്ക്ക്….

Farsana Jaleel

ലണ്ടനില്‍ പ്രേക്ഷകര്‍ക്ക് വിസ്മയമായി ബാഹുബലി

Farsana Jaleel

Leave a Comment