India News

സിബിഐ താത്ക്കാലിക ഡയറക്ടറായി നാഗേശ്വര റാവു വീണ്ടും ചുമതലയേറ്റു

ന്യൂഡല്‍ഹി: സിബിഐയുടെ ഇടക്കാല ഡയറക്ടറായി എം നാഗേശ്വര റാവു വീണ്ടും ചുമതലയേറ്റു. വ്യാഴാഴ്ച്ച രാത്രി തന്നെ നാഗേശ്വര റാവു ചുമതലയേറ്റുവെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്നും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.

ഇന്നലെ ഏഴ് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സമിതി സിബിഐ ഡയറക്ടറെ മാറ്റാന്‍ തീരുമാനിച്ചത്. അലോക് വര്‍മയെ മാറ്റാനുള്ള തീരുമാനം വന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ നാഗേശ്വര റാവുവിനെ നിയമിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡയറക്ടര്‍ സ്ഥാനത്ത് പുതിയ ആള്‍ നിയമിതമാകുന്നത് വരെ നാഗേശ്വര റാവും സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തുടരും.

സിബിഐ തലപ്പത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായാണ്. ഇന്ന് നിരവധി തീരുമാനം സിബിഐയില്‍ നിന്ന് ഉണ്ടായേക്കും. സുപ്രീംകോടതി നിര്‍ദേശപ്രകാരം ബുധനാഴ്ച്ചാണ് അലോക് വര്‍മ്മ ജോലിയില്‍ പ്രവേശിച്ചത്. തൊട്ടടുത്ത ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ജസ്റ്റിസ് എകെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങിയ ഉന്നതാധികാര സമിതി അംഗങ്ങളാണ് വ്യാഴാഴ്ച്ച അധികാരത്തിലേറി തൊട്ടടുത്ത ദിനം തന്നെ അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്നും നീക്കിയത്.

നേരത്തെ അലോക് വര്‍മയ്‌ക്കെതിരായ ആരോപണങ്ങള്‍ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്തിരുന്നു. പത്ത് ആരോപണങ്ങളാണ് അലോക് വര്‍മയ്‌ക്കെതിരെ പ്രധാനമായും ഉള്ളത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം നാല് ആരോപണങ്ങള്‍ ശരിയല്ല. എന്നാല്‍ രണ്ട് ആരോപണങ്ങളില്‍ ക്രിമിനല്‍ നടപടി വേണമെന്നും നാല് ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും ഉന്നതാധികാര സമിതി നിര്‍ദ്ദേശിച്ചു. ഈ സാഹചര്യത്തില്‍ അലോക് വര്‍മയ്‌ക്കെതിരെ തുടരന്വേഷണത്തിനുള്ള തീരുമാനം നാഗേശ്വര റാവു കൈകൊള്ളാന്‍ സാധ്യതയുണ്ട്.

Related posts

മഴ കുറഞ്ഞു.അഞ്ച്‌ ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ പിന്‍വലിച്ചു

Amal Murali

സുഖം പ്രാപിക്കുമെന്നായിരുന്നു കേട്ടത്, പക്ഷേ ഇത് ഞെട്ടിപ്പിച്ചു: സിബി മലയില്‍

Farsana Jaleel

പ്രവാസികളുടെ മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള നിരക്കുകള്‍ ഏകീകരിച്ചു

Farsana Jaleel

Leave a Comment