India News

“5 രൂപയെങ്കിലും തരൂ” ചോദിക്കുന്നത് മറ്റാരുമല്ല പ്രധാന മന്ത്രി…

ദില്ലി: അഞ്ചു രൂപ തരൂ… ചോദിക്കുന്നത് മറ്റാരുമല്ല, ഇന്ത്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ്.. പ്രധാന മന്ത്രിക്ക് അഞ്ചു രൂപ എന്തിനെന്നുള്ള ആകാംഷയിലാണ് ജനങ്ങള്‍. ജനങ്ങളുടെ ആകാംഷയ്ക്ക് വിരമമിട്ട് ബിജെപി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സംഭാവന ചോദിച്ചാണ് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

നരേന്ദ്ര മോദി ആപ്പ് വഴി അഞ്ച് രൂപ മുതല്‍ രൂപ 1000 രൂപ വരെ സംഭാവന നല്‍കണമെന്ന ആവശ്യമായാണ് മോദി എത്തിയിരിക്കുന്നത്. സംഭാവനയ്ക്ക് തുടക്കമിട്ടതും മോദി തന്നെയാണ്. 1000 രൂപ നരേന്ദ്രമോദി ആപ്പിലൂടെ മോദി നിക്ഷേപിക്കുകയായിരുന്നു. ശേഷം രാജ്യത്തെ എല്ലാവരും ബിജെപിയെ ശക്തിപ്പെടുത്താന്‍ രംഗത്തെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും പൊതു തെരഞ്ഞെടുപ്പും വരാനിരിക്കെയാണ് പ്രധാന മന്ത്രിയെ മുന്‍നിര്‍ത്തി ബിജെപി സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതെന്നും ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷങ്ങളിലും ബിജെപിയായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിച്ച പാര്‍ട്ടി. ഇപ്പോള്‍ പ്രധാന മന്ത്രി തന്നെ നേരിട്ട് സംഭാവന ചോദിക്കുന്നതിലൂടെ വലിയ നേട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Related posts

സംസ്ഥാനത്തെ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ എന്‍.എസ്.എസ്; എന്‍.എസ് എസിന്റെ കരുത്തു മനസ്സിലാക്കി ആസൂത്രിത നീക്കവുമായി കോണ്‍ഗ്രസും, ബിജെപിയും; എന്‍.എസ് എസിനോട് ആലോചിച്ച ശേഷം തീരുമാനമെന്ന തന്ത്രി കുടുംബവും; എല്ലാത്തിനും നേതൃത്വം നല്‍കുന്നത് പെരുന്നയില്‍ നിന്നു തന്നെ

Amal Murali

മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മികച്ച അനുഭവമെന്ന് അഭിജിത് ബാനര്‍ജി; രാജ്യത്തിന് അഭിമാനമെന്ന് മോദി

Farsana Jaleel

അന്തസ്സില്ലാത്ത സ്ത്രീകളേ ശബരിമലയിൽ കയറൂ: ഗണേഷ്കുമാർ

Amal Murali

Leave a Comment