International News

നവാസ് ഷെരീഫിന്റെ ആരോഗ്യനില മോശം: ചികിത്സ നിഷേധിക്കുന്നു

ലാഹോര്‍: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ആരോഗ്യനില മോശം. തടവുശിക്ഷ അനുഭവിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും പരിശോധന നടത്താന്‍ അദ്ദേഹത്തിന്റെ ഹൃദ്രോഗ വിദഗ്ധനെ അധികൃതര്‍ അനുവദിക്കുന്നില്ലെന്നും മകള്‍ മറിയം പരാതിപ്പെട്ടു.

എന്നാല്‍ മകളുടെ പരാതി അധികൃതര്‍ നിഷേധിച്ചു. നവാസ് ഷെരീഫിനെ ജയില്‍ ഡോക്ടര്‍ പരിശോധിച്ചെന്നും അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അഴിമതിക്കേസില്‍ ഏഴ് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട് കോട് ലഖ്പത് ജയിലില്‍ കഴിയുകയാണ് അദ്ദേഹം.

Related posts

സ്വിറ്റ്‌സര്‍ലന്‍ഡും നെതര്‍ലന്‍ഡ്‌സും ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്തി

Farsana Jaleel

അധികാരത്തിലേറി 40ാം വാര്‍ഷികത്തിനൊരുങ്ങുന്ന ആ പ്രസിഡന്റ്

Farsana Jaleel

പിസി ജോര്‍ജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനം

Farsana Jaleel

Leave a Comment