News Sports

നെക് ഗാര്‍ഡ് നിര്‍ബന്ധമാക്കണം

ക്രിക്കറ്റ് ലോകത്തെ കരയിച്ച ഫില്‍ ഹ്യൂസിന്റെ മരണത്തിന് പിന്നാലെയാണ് ആസ്‌ട്രേലിയന്‍ ബാറ്റസ്മാന്‍ സ്റ്റീവ് സ്മിത്തിനുണ്ടായ അനുഭവവും. ഇതേ തുടര്‍ന്നാണ് കിക്കറ്റ് ആസ്‌ട്രേലിയ പ്രത്യേക അന്വേഷണ സമിതി രൂപവത്ക്കരിച്ചത്. മരണത്തിന് കാരണമായേക്കാവുന്ന അപകടം ഒഴിവാക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തിയ സമിതി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു.

നിര്‍ദേശങ്ങളില്‍ പ്രധാനമാണ് കഴുത്തിനുള്ള രക്ഷാകവചം. അതായത് നെക്ക് ഗാര്‍ഡ്. ബൗണ്‍സറില്‍ പന്ത് കഴുത്തിന് ക്ഷതമേല്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ ഹെല്‍മറ്റിന് താഴെ പ്രത്യേക കവചം നിര്‍ബന്ധമാക്കണമെന്നായിരുന്നു അത്. ബാറ്റ്‌സ്മാന് തലയ്ക്ക് ക്ഷതമേല്‍ക്കുംവിധം പരിക്കേറ്റാല്‍ അതേ നിലവാരത്തിലുള്ള താരത്തെ പകരമിറക്കാന്‍ (കണ്‍കഷന്‍ സബ്) അനുവദിക്കണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം.

ക്രിക്കറ്റ് ആസ്‌ട്രേലിയ 2016ല്‍ നടപ്പാക്കിയ ഈ നിയമം, ഐ.സി.സി ആഗസ്റ്റ് ഒന്നുമുതല്‍ നടപ്പാക്കുകയും ചെയ്തു. ഇതുപ്രകാരമായിരുന്നു സ്മിത്തിന് പകരക്കാരനായി മാര്‍നസ് ലബുഷെയ്‌നെത്തിയത്. ഓസീസുകാരനിലൂടെ തന്നെയാണ് പുതിയ നിയമം നടപ്പാക്കിയതും. ബ്രിട്ടീഷ് സേഫ്റ്റി സ്റ്റാന്‍ഡേസ് ഹെല്‍മെറ്റാണ് ഓസീസ് നടപ്പാക്കിയത്.

ഫസ്റ്റക്ലാസ് ക്രിക്കറ്റില്‍ നിര്‍ബന്ധമാക്കിയ നെക് ഗാര്‍ഡ് ഹെല്‍മറ്റുകള്‍ അധികം വൈകാതെ രാജ്യാന്തര ക്രിക്കറ്റിലും നടപ്പാക്കുമെന്നാണ് ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് അധികൃതരുടെ പ്രതീക്ഷ. മെഡിസിന്‍ ചീഫ് അലക്‌സ് കൗണ്ടോറിസ് തിങ്കളാഴ്ച്ച ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

2015ല്‍ പുറത്തിറക്കിയ നെക്ക് ഗാര്‍ഡ് ഹെല്‍മറ്റുകള്‍ സ്റ്റീവ് സ്മിത്ത്, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവര്‍ ധരിച്ചിരുന്നെങ്കിലും അസ്വസ്ഥതകള്‍മൂലം പിന്നീട് ഉപേക്ഷിച്ചു. ഇത് കളിക്കാര്‍ക്ക് നിര്‍ബന്ധമാക്കണമെന്നാണ് ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ആവശ്യം.

Related posts

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ദര്‍ശനപുണ്യം നേടി ഭക്തര്‍

Farsana Jaleel

തന്ത്രിസ്ഥാനം താഴ്മൺ കുടുംബത്തിൽ നിന്ന് എടുത്തുമാറ്റാൻ നീക്കം

Amal Murali

ദുഷ്പ്രചാരണങ്ങള്‍ക്ക് പിന്നില്‍ വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളില്‍ വിറളി പിടിച്ചവരെന്ന് ജലീല്‍

Farsana Jaleel

Leave a Comment