Kerala News

ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിനെതിരെ മലയാളി സ്ത്രീകള്‍ സുപ്രീം കോടതിയില്‍

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങളാണ് ഉണ്ടായിരിക്കുന്നത്. ശബരിമല നട തുറന്ന ദിനം തന്നെ ക്ഷേത്ര ദര്‍ശനത്തിനായെത്തിയ സ്ത്രീകളെ വഴി തടയുന്നതുള്‍പ്പെടെ കയ്യാങ്കളിയിലാണ് കാര്യങ്ങള്‍ നടന്നത്. മല കയറാന്‍ എത്തിയ സ്ത്രീകളെ മാത്രമല്ല വനിതാ മാധ്യമ പ്രവര്‍ത്തകരെയുള്‍പ്പെടെ പ്രതിഷേധക്കാര്‍ ആക്രമിച്ചിരുന്നു.

ഇതിനെതിരെ രണ്ട് മലയാളി സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിനെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജികള്‍ നല്‍കിയിരിക്കുകയാണ് മലയാളികളായ ഈ സ്ത്രീകള്‍. കൊല്ലം തുളസി, ശ്രീധരന്‍ പിളള, കണ്ഠര് രാജീവര്, രാമവര്‍മ്മ രാജ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിനായി സ്ത്രീകള്‍ അറ്റോര്‍ണി ജനറലിന്റെ അനുമതിയും തേടി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, കൊല്ലം തുളസി, മുരളീധരന്‍ ഉണ്ണിത്താന്‍, എന്നിവര്‍ സുപ്രീം കോടതിക്കെതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നും ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഒരു വനിതാ അഭിഭാഷക നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര്, പി രാമവര്‍മ രാജ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് മറ്റൊരു സ്ത്രീയും കോടതിയെ സമീപിച്ചിട്ടുണ്ട്.

Related posts

ഒരു ദിവസം 4 തവണ പീഡിപ്പിക്കപ്പെട്ടു, 13ാം വയസ്സില്‍ 2 തവണ മകളെ അച്ഛന്‍ ഗര്‍ഭിണിയാക്കി; പേര് വെളുപ്പെടുത്തി പെണ്‍കുട്ടി രംഗത്ത്

Farsana Jaleel

5 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

Farsana Jaleel

തിളയ്ക്കുന്ന വെള്ളത്തില്‍ താമസമാക്കിയ ഷ്രിംപുകള്‍

Web Desk

Leave a Comment