News Sports

ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെയും പിടി ഉഷയുടെയും നിരാശയ്ക്ക് ഇന്ന് 35 വയസ്സ്; നിരാശയ്ക്ക് കാരണം വെളിപ്പെടുത്തി ഉഷ

കോഴിക്കോട്: ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഇന്ത്യയ്ക്കും മലയാളികള്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിനം. അതായിരുന്നു 1984 ഓഗസ്റ്റ് 8. ഇന്ത്യയ്ക്കും പിടി ഉഷയ്ക്കും ഈ ദിനത്തിലുണ്ടായ നിരാശയ്ക്ക് ഇന്ന് 35 വയസ്സ്.

ലോസാഞ്ചലസ് ഒളിംപിക്‌സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കൈപ്പിടിയിലായ വെങ്കല മെഡല്‍ പി ടി ഉഷയ്ക്ക് നഷ്ടമായത് 1984ല്‍ ഇതേ ദിവസമായിരുന്നു. ട്രാക്കിലെ ഒളിംപിക് മെഡലെന്ന ഇന്ത്യന്‍ സ്വപ്നം സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന് പി ടി ഉഷയ്ക്ക് നഷ്ടമായിരുന്നു. ആദ്യ ഫല പ്രഖ്യാപനത്തില്‍ 20 കാരിയായ ഉഷയ്ക്കായിരുന്നു വെങ്കലം. പിന്നെയെല്ലാം മാറിമറിയുകയായിരുന്നു.

എന്നാല്‍ ഈ തോല്‍വിക്ക് കാരണം വെളിപ്പുകയാണ് പി.ടി ഉഷ. 1984ല്‍ ഒളിംപിക് ഗെയിംസ് നടന്ന ഗെയിംസ് വില്ലേജില്‍ നിന്നും തനിക്ക് കഴിക്കാന്‍ ലഭിച്ച ഭക്ഷണമായിരുന്നു തോല്‍വിക്ക് വഴിയൊരുക്കിയതെന്ന് ഉഷ പറയുന്നു. അവിടെ നിന്നും കിട്ടിയ കഞ്ഞിയും അച്ഛാറും തനിക്ക് നിര്‍ബന്ധപൂര്‍വ്വം കഴിക്കേണ്ടി വന്നു. ഈ ഭക്ഷണത്തില്‍ ന്യുട്രീഷന്‍ ചേരുവ അടങ്ങിയിട്ടില്ലായിരുന്നു. അതാണ് വെങ്കല മെഡല്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. അവസാന 35 മീറ്ററില്‍ എനര്‍ജി ലെവല്‍ വീണ്ടെടുക്കാനായില്ല. അത് തന്റെ പെര്‍ഫോര്‍മെന്‍സിനെ ബാധിച്ചെന്നും പി.ടി.ഉഷ വ്യക്തമാക്കി.

Related posts

പണി കിട്ടി; ആദ്യ ഏകദിനത്തില്‍ നിന്നും പാണ്ഡ്യയും രാഹുലും പുറത്ത്

Farsana Jaleel

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അജ്ഞാത പൊതികള്‍

Farsana Jaleel

ഇനി വാര്‍ത്തകള്‍ നല്‍കില്ല; സെക്രട്ടറിയേറ്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ധനം

Farsana Jaleel

Leave a Comment