News Sports

ഫ്രഞ്ച് ഓപ്പണില്‍ നിന്ന് ലോകചാമ്പ്യന്‍ പുറത്ത്

പാരിസില്‍ നടക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ നിന്ന് ഇന്ത്യന്‍ താരവും നിലവിലെ ലോകചാമ്പ്യനുമായ പി.വി.സിന്ധു പുറത്ത്. ക്വര്‍ട്ടറില്‍ തായ്വാന്റെ തായ് സൂ യിങ്ങിനോട് പരാജയപ്പെട്ടാണ് സിന്ധു ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. സ്‌കോര്‍: 16-21, 26-24, 17-21.

ഒരു മണിക്കൂറും 15 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധു വീണത്. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ സിന്ധു രണ്ടാം സെറ്റില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 33 മിനിറ്റ് നീണ്ടു നിന്ന സെറ്റില്‍ ഇരു താരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 26-24നായിരുന്നു രണ്ടാം സെറ്റ് അവസാനിച്ചത്. മൂന്നാം സെറ്റില്‍ വീണ്ടും തായ്വാന്‍ താരം മത്സരം മുന്നേറ്റം നടത്തിയതോടെ ലോകചാംപ്യന്‍ സെമി കാണാതെ പുറത്തായി.

മറ്റൊരു വനിത താരം സൈന നെഹ്വാളും നേരത്തെ സെമി കാണാതെ പുറത്തായിരുന്നു. ദക്ഷിണ കൊറിയന്‍ താരം അന്‍ സെ യങ്ങിനോട് പരാജയപ്പെട്ടായിരുന്നു താരം പുറത്തായത്. സ്‌കോര്‍: 20-22, 21-23. പൊരുതി നോക്കിയെങ്കിലും അവസാന ഫലം ദക്ഷിണ കൊറിയന്‍ താരത്തിന് അനുകൂലമാവുകയായിരുന്നു.

പുരുഷ ഡബിള്‍സില്‍ ഫൈനല്‍ ലക്ഷ്യമാക്കി ഇന്ത്യയുടെ ചിരാഗ് ഷെട്ടി-സ്വാത്വിക് സെയ്‌റാജ് സഖ്യം ഇന്നിറങ്ങും. ഡെന്‍മാര്‍ക്കിന്റെ കിം അസ്ത്രൂപ് – ആന്‍ഡ്രൂസ് സ്‌കാറുപ് സഖ്യത്തെ ക്വര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പ്. സ്‌കോര്‍: 21-13, 22-20.

Related posts

വിവാഹം കഴിക്കാതിരിക്കാന്‍ ചെയ്തത് തുറന്ന് പറഞ്ഞ് അനുമോള്‍

Farsana Jaleel

ട്രംപ്-കിം കൂടിക്കാഴ്ച്ച ഫെബ്രുവരിയില്‍

Farsana Jaleel

ബാലൻ ഡി ഓർ: ചരിത്രം തിരുത്തി മോഡ്രിച്ച്; എംബാപ്പെ മികച്ച യുവതാരം

Web Desk

Leave a Comment