India News

ആ വാര്‍ത്ത വളരെ അസ്വസ്ഥനാക്കിയിരന്നു….ഈ സമയം 100 ശതമാനവും താങ്കള്‍ക്കൊപ്പം: അരുണ്‍ ജെയ്റ്റ്‌ലിക്ക് രാഹുലിന്റെ സ്‌ന്‌ഹേ സന്ദേശം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്‌നേഹ സന്ദേശം. ചികിത്സയ്ക്കായി വിദേശത്തേക്ക് പോയ അരുണ്‍ ജെയ്റ്റ്‌ലിയുടെ അസുഖ വിവരം തന്നെ അസ്വസ്ഥനാക്കിയതായി രാഹുല്‍ ഗാന്തി.

അരുണ്‍ ജെയ്റ്റ്‌ലിക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്ന രാഹുല്‍ അദ്ദേഹം എത്രയുംവേഗം രോഗമുക്തനായി തിരിച്ചെത്തട്ടെയെന്നും രാഹുല്‍ ആശംസിച്ചു. ട്വീറ്റിലൂടെയായിരുന്നു ‘രാഹുലിന്റെ സ്‌നേഹ സന്ദേശം. ജെയ്റ്റ്‌ലിക്ക് അസുഖമാണെന്ന വാര്‍ത്ത വളരെ അസ്വസ്ഥനാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളെ ചൊല്ലി എന്നും തര്‍ക്കിക്കാറുണ്ട്. എന്നാല്‍, അദ്ദേഹം എത്രയും പെട്ടെന്ന് രോഗമുക്തനാവട്ടെ എന്ന് ഞാനും കോണ്‍ഗ്രസ് പാര്‍ട്ടിയും ആശംസിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങള്‍ പൂര്‍ണമായും താങ്കളോടൊപ്പമുണ്ട്’- ഇപ്രകാരമായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തു.

അതേസമയം റഫാല്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ രാഹുലും ജെയ്റ്റ്‌ലിയും തമ്മില്‍ കടുത്ത സംവാദങ്ങള്‍ നടന്നിരുന്നു. പലപ്പോഴും ഈ തര്‍ക്കങ്ങള്‍ വ്യക്തിപരമായ ആരോപണങ്ങളിലേക്കും നീണ്ടിരുന്നു. ഇതെല്ലാം മറന്നാണ് രാഹുല്‍ ജെയ്റ്റ്‌ലിക്ക് സ്‌നേഹ സന്ദേശവുമായി എത്തിയത്.

വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് ചികിത്സയ്ക്കായി ജെയ്റ്റ്‌ലി അമേരിക്കയിലേക്ക് പോയത്. നേരത്തെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് അദ്ദേഹം വിധേയനായിരുന്നു. 2018 മേയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ശേഷം ഒമ്പത് മാസമായി അദ്ദേഹത്തിന് വിദേശയാത്രകള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല.

Related posts

ശബരിമല : ഇന്ന് വിധിദിനം

Amal Murali

മാജിക് ചൂൽ

Web Desk

മൗത്ത് വാഷ് വ്യായാമത്തിന്റെ ഗുണം നഷ്ടമാക്കും

Farsana Jaleel

Leave a Comment