India News

റഫാല്‍ ഇടപാടില്‍ പങ്ക് മോദിക്ക് മാത്രം; കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ അന്വേഷണം നടത്തും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാണ് ആരോപണമെനന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ അനില്‍ അംബാനി എങ്ങനെയാണ് കരാറിന്റെ ഭാഗമായതെന്നാണ് ചോദ്യമെന്നും പാര്‍ലമെന്റില്‍ അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇടപാടിനെ പറ്റി അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് ശിക്ഷ നടപ്പാക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. കോടികളുടെ ഇടപാടിനെ പറ്റി കോണ്‍ഗ്രസ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ നിന്നും പ്രധാനമന്ത്രി ഒളിച്ചോടിയെന്നും രാഹുല്‍ ആരോപിച്ചു.

ഇടപാടുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെയോ മുമ്പത്തെയോ പ്രതിരോധ മന്ത്രിമാരെ താന്‍ കുറ്റപ്പെടുത്തില്ലെന്നും രാഹുല്‍ പറഞ്ഞു. പ്രതിരോധമന്ത്രി കള്ളം ഒളിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. വിമാനത്തിന്റെ വിലയല്ല ഉന്നയിക്കുന്ന പ്രശ്‌നം, അനില്‍ അംബാനി എങ്ങനെയാണ് കരാറിന്റെ ഭാഗമായതെന്നാണ് രാഹുല്‍ ചോദിക്കുന്നത്. റഫാല്‍ ഇടപാട് രാജ്യാന്തര കടക്കാരനായ സുഹൃത്തിന് നല്‍കുക വഴി മോദി ദേശസുരക്ഷയെ ദുല്‍ബലപ്പെടുത്തിയെന്നും രാഹുല്‍ പറഞ്ഞു.

റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കെതിരെ സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത് ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ പ്രസ്താവന. അനില്‍ അംബാനിക്കെതിരെ രണ്ടാമത്തെ കോടതിയലക്ഷ്യ ഹര്‍ജിയാണ് സുപ്രീംകോടതിയില്‍ എറിക്‌സണ്‍ ഫയല്‍ ചെയ്തത്. അംബാനിയെ ജയിലില്‍ അടയ്ക്കണമെന്നും വിദേശയാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 550 കോടി രൂപ എറിക്‌സണിന് നല്‍കാനുണ്ടെന്നാണ് കേസ്.

പ്രധാനമന്ത്രിക്ക് വേണ്ടി പാര്‍ലമെന്റില്‍ സംസാരിച്ച പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പ്രതിപക്ഷമുന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും രാഹുല്‍ വ്യക്തമാക്കി. റഫാല്‍ യുദ്ധവിമാനത്തിന്റെ വില 526 കോടിയില്‍ നിന്നും 1600 കോടിയായി ഉയര്‍ത്താന്‍ തീരുമാനമെടുത്തത് ആരാണ്? വ്യോമസേനയോ പ്രതിരോധ മന്ത്രാലയമോ അതോ പ്രതാനമന്ത്രിയോ? വ്യോമസേനയ്ക്ക് വേണ്ടത് 126 വിമാനങ്ങളാണ്. ആരാണ് അത് 36 ആയി ചുരുക്കിയത്? കരാര്‍ അനില്‍ അംബാനിക്ക് നല്‍കാന്‍ തീരുമാനമെടുത്തത് ആരാണ്? പുതിയ കരാറിനെ പ്രതിരോധ മന്ത്രാലയം ഏതെങ്കിലും തരത്തില്‍ എതിര്‍ത്തിരുന്നുവോയെന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നു.

റഫാല്‍ ഇടപാടിനെ ചൊല്ലി ലോക്‌സഭയില്‍ ഇന്ന് നിര്‍മലാ സീതാരാമനും രാഹുല്‍ ഗാന്ധിയും തമ്മില്‍ വാക്‌പോരുണ്ടായി. ഇടപാടിനെച്ചൊല്ലി കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നിര്‍മ്മലാ സീതാരാമന്‍ അക്കമിട്ട് മറുപടി പറഞ്ഞു. നേരത്തേ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. ഒപ്പം പ്രധാനമന്ത്രി കള്ളനെന്നും ആവര്‍ത്തിച്ചു. തന്നെയും മോദിയെയും കള്ളന്‍മാരെന്ന് വിളിച്ചെന്നാരോപിച്ച നിര്‍മ്മല സീതാരാം വികാരാധീനയായാണ് പിന്നീട് മറുപടി പറഞ്ഞത്.

Related posts

ശബരിമല : ഇന്ന് വിധിദിനം

Amal Murali

അപ്പീല്‍ തള്ളി വത്തിക്കാന്‍; സിസ്റ്റര്‍ ലൂസി ചട്ടം ലംഘിച്ചെന്ന് വത്തിക്കാനില്‍ നിന്നും കത്ത്

Farsana Jaleel

എം ഐ ഷാനവാസ് എം പി അന്തരിച്ചു

Amal Murali

Leave a Comment