Kerala News

ശബരിമല ഹര്‍ത്താല്‍ അക്രമങ്ങളില്‍ റിപ്പോര്‍ട്ട് തേടി രാജ്‌നാഥ് സിംഗ്

ദില്ലി: ശബരിമല ഹര്‍ത്താല്‍ അക്രമങ്ങളില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ശബരിമലയിലെ യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം വ്യാപക അക്രമം നടന്നിരുന്നു. ഇതേ തുടര്‍ന്ന് രാജ്‌നാഥ് സിംഗ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി.

ഹര്‍ത്താലിന് ശേഷവും രാഷ്ട്രീയസംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി ഉടന്‍ നിയന്ത്രണവിധേയമാക്കണമെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു. ഇതുവരെ കേരളം മറുപടി നല്‍കിയിട്ടില്ലെന്നും സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണവിധേയമാക്കണമെന്നും രാജ്‌നാഥ് സിംഗ് നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടര്‍ നടപടികള്‍ സ്വീകരിക്കും.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതിനെതിരെയും അക്രമങ്ങള്‍ക്കെതിരെയും ബിജെപി എംപിമാര്‍ കഴിഞ്ഞ ദിവസം രാജ്‌നാഥ് സിംഗിനെ കണ്ട് പരാതി നല്‍കിയിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ളവരെ ശബരിമലയില്‍ കയറ്റി ദര്‍ശനം നടത്തിച്ചെന്നും ഇത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നുമായിരുന്നു വി മുരളീധരന്‍ എംപി ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ട് തന്നെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സന്ദേശം കൈമാറിയത്.

Related posts

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Amal Murali

Travel Update – Detroit named second best city for 2018 travel destinations

Amal Murali

ബുധനാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Amal Murali

Leave a Comment