Kerala News

തീർത്ഥാടന കാലമെത്തി പാലായിലെത്തുന്ന ശബരിമല തീർത്ഥാടകർ ദിശാബോർഡുകളില്ലാതെ വട്ടംചുറ്റും

പാലാ: ശരണ മന്ത്രങ്ങളാൽ ഗ്രാമങ്ങളും നഗരങ്ങളും മുഖരിതമാവു ന്ന മറ്റൊരു മണ്ഡലം കാലം കൂടി എത്തുകയാണ്. കേരളത്തിന്‍റെ വടക്കൻ ജില്ലകളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നു മെത്തുന്ന തീർത്ഥാടകർ എത്തുന്ന പ്രധാന നഗര ങ്ങളിൽ ഒന്നാണ് പാലാ.

പാലാ – പൊൻകുന്നം വഴി എരുമേലിയിലെത്തിയ ശേഷമാണ് തീർത്ഥാടക രെല്ലാം തന്നെ ശബരിമല യിലേക്ക് പോവുന്നത് ‘മുൻപ് തീർത്ഥാടന കാലം തുടങ്ങുന്നതിന് ദിവസങ്ങ ൾക്കു മുമ്പേ പാലാ നഗര ത്തിലെ പ്രധാന പോയിന്‍റുകളിൽ എല്ലാം തന്നെ ശബരിമല യാത്രയ്ക്കെത്തുന്നവർക്കുള്ള സൂചന ബോർഡുകൾ സ്ഥാപിക്കു മായിരുന്നു.

എന്നാൽ ഇത്തവണ അത്തരത്തി ലൊരു ശ്രമം അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. തീർത്ഥാടക ർ നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന പോയിന്റുകളായ കൊട്ടാരമറ്റം, കുരിശുപള്ളിക്കവല, ളാലം ജംഗഷൻ ഇവിടെയൊന്നും സൂചന ബോർഡുകളില്ല.ചിലയിട ങ്ങളിൽ പഴയ ബോർഡു കളുണ്ടെങ്കിലും നിറം മങ്ങിയവയും മറ്റ് ചിലത് നിലംപൊത്തിയതുമാണ് .

ശബരിമലയാത്രവേളയിൽ പാതയിലെ പ്രധാന ഇടത്താവളമായ പാലാ കടപ്പാട്ടൂർ ക്ഷേത്രത്തിലേ ക്ക് തീർത്ഥാടന കാലത്ത് ആയിരക്കണക്കിന് തീർത്ഥാടകരാണ് ദിനം പ്രതി എത്തുന്നത്.ഇവർ വിശ്രമത്തിനു ശേഷം യാത്ര തുടരുമ്പോൾ ദിശാ ബോർഡുകളില്ലാതെ ചുറ്റുമെന്നു തീർച്ച.ചെറിയ വാഹനങ്ങൾക്ക് ഇവിടെ നിന്നും പാലാ നഗരത്തിലെത്താതെ പാലാ- പൊൻകുന്നം റോഡിലേക്ക് പ്രവേശിക്കാമെങ്കിലും ശരിയായ സൂചന നല്കുന്ന ബോർഡുകൾ ഈ ഭാഗത്തും ഇല്ല.

വലിയ വാഹനങ്ങളാവട്ടെ പാലാ നഗരത്തിലെ ത്തിയ ശേഷം മാത്രമേ പൊൻകുന്നം റോഡിലേ ക്ക് പ്രവേശിക്കാനാവു; ഇത്തരം സന്ദർഭങ്ങളിൽ നഗരത്തിൽ ഗതാഗത ക്കുരുക്കിനും സാധ്യത യുണ്ട്.കൂത്താട്ടുകുളം, തൊടുപുഴ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് റിവർവ്യൂറോഡിലൂടെ മാത്രമേ പൊൻകുന്നം റോഡിൽ പ്രവേശിക്കു വാൻ സാധിക്കു.ദിശാബോ ർഡുകൾ ഇല്ലാത്തതുമൂലം തീർത്ഥാടകർ ചിലപ്പോൾ നഗരം മുഴുവനും ചുറ്റേണ്ടി വന്നേക്കാം.

ഇത് നഗരത്തി ലെ വ്യാപാര മേഖലയേയും ബാധിക്കും. ദിശാബോർഡുകൾ സ്ഥാപിക്കുന്ന കാര്യത്തി ൽ ബന്ധപ്പെട്ടവർ ഉചിതമായ തീരുമാനമെ ടു ത്തില്ലെങ്കിൽ സ്ത്രീ പ്രവേശന വിവാദം കത്തിനില്ക്കുന്ന സന്നിധാനത്തേയ്ക്കള്ള ഇത്തവണത്തെ മല യാത്ര കഠിനമാവുമെന്ന് തീർച്ച.

Related posts

ലൈംഗികാരോപണത്തിൽ ശനിയാഴ്ച്ച ശശിക്കെതിരെ സി.പി.എം അച്ചടക്കനടപടിയെടുക്കും

Amal Murali

അരൂരിലെ തോല്‍വി മങ്ങലേല്‍പ്പിച്ചെങ്കിലും ഇടതുമുന്നണിക്ക് തിളക്കമാര്‍ന്ന വിജയമെന്ന് കോടിയേരി

Farsana Jaleel

അഴിമതിക്കാര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും; അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Farsana Jaleel

Leave a Comment