India Kerala News

ശബരിമല വിഷയത്തിൽ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു

ശബരിമല വിഷയത്തിൽ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. വിധി വിശ്വാസികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നായർ സർവീസ് സൊസൈറ്റിയും ദേശീയ അയ്യപ്പ ഭക്ത സംഘം പ്രസിഡന്റുമാണ് ഹർജി നൽകിയത്. തുലാമാസ പൂജകൾക്കായി നട തുറക്കുന്നതിനു മുൻപേ സ്റ്റേ ഓർഡർ വാങ്ങാനാണ് ശ്രമം.എന്നാൽ പൂജ അവധിക്ക് ശേഷമേ ഹർജി പരിഗണിക്കൂ എന്നാണ് സുപ്രീം കോടതി വൃത്തങ്ങൾ നൽകുന്ന സൂചന. ശബരിമല യുവതി പ്രവേശന വിഷയത്തിൽ തുടക്കം മുതൽ ശക്തമായ നിലപാടു സ്വീകരിച്ച പ്രസ്ഥാനമാണ് എൻഎസ്എസ്. സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ ആദ്യ പുനപരിശോധനാ ഹർജിയും ഇന്ന് എൻഎസ്എസ് നൽകി. വിധിയിൽ നിയമപ്രകാരം ഗുരുതര പിഴവുകളുണ്ടെന്നും, ആചാരാനുഷ്ഠാനങ്ങൾക്കുള്ള ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Related posts

കൂടുതല്‍ കാലം ജയില്‍വാസം അനുഭവിച്ചത് ഫൗസിയ; പിന്തുണയുമായി നമ്പി നാരായണന്‍

Farsana Jaleel

ബി.ജെ.പിക്ക് മറുപടിയുമായി കേരളാ പൊലീസ്

Amal Murali

കേരളാ ബാങ്ക്: നടപടികള്‍ മാര്‍ച്ചിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Amal Murali

Leave a Comment