Kerala News

ശബരിമല സ്ത്രീപ്രവേശനം: ഹര്‍ജികള്‍ 22ന് സുപ്രീകോടതി പരിഗണിക്കില്ല

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ ഈ മാസം 22ന് സുപ്രീംകോടതി പരിഗണിക്കില്ല. അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനെ തുടര്‍ന്നാണിത്.

വിഷയം 22ന് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയാണ് അറിയിച്ചത്. ശബരിമല കേസുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

സ്ത്രീപ്രവേശവ വിധിയോടു വിയോജിച്ച ഏക ജഡ്ജി കൂടിയാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ചികിത്സയ്ക്കായാണ് ജസ്റ്റിസ് അവധിയില്‍ പ്രവേശിച്ചത്. അതേസമയം അവധി എത്ര ദിവസം ഉണ്ടെന്നത് സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല.

Related posts

മുന്‍ ഡല്‍ഹി മുഖ്യമന്ത്രി മദന്‍ ലാല്‍ ഖുറാന അന്തരിച്ചു

Farsana Jaleel

2 യുവതികള്‍ നടക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി നടപ്പാത പിളര്‍ന്നു…പിന്നീട് സംഭവിച്ചത്

Farsana Jaleel

എം ഐ ഷാനവാസ് എം പി അന്തരിച്ചു

Amal Murali

Leave a Comment