News

തമിഴ്‌നാട്ടില്‍ ഇനി സിനിമാക്കാരന്‍ മുഖ്യമന്ത്രിയാകില്ല; പിണറായിയെ പോലുള്ള ആദര്‍ശധീരരാകാണം: തുറന്നടിച്ച് സത്യരാജ്

കൊച്ചി: തമിഴ്‌നാട്ടില്‍ ഇനി സിനിമാക്കാരന്‍ മുഖ്യമന്ത്രിയാകില്ലെന്ന് നടന്‍ സത്യരാജ്. തമിഴ് രാഷ്ട്രീയത്തിലേയ്ക്കുള്ള സിനിമാക്കാരുടെ കടന്നുകയറ്റത്തെ കുറിച്ച് പരോക്ഷമായി വിമര്‍ശിക്കുകയാണ് സത്യരാജ്. കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തെകുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ചിത്രമായ കനായുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.

ഇനി സിനിമാക്കാരന്‍ മുഖ്യമന്ത്രിയാകില്ലെന്നും അത് അടുത്ത തിരഞ്ഞെടുപ്പില്‍ കാണാമെന്നും മുഖ്യമന്ത്രിയാകാന്‍ മാത്രം രാഷ്ട്രീയക്കാരാകുന്ന സിനിമാക്കാര്‍ക്ക് ജനങ്ങളെ സേവിക്കുകയെന്നത് ലക്ഷ്യമേയല്ലെന്നും അദ്ദേഹം പറഞ്ഞു. 41 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ രാഷ്ട്രീയം തന്നെ ഒരു ഘട്ടത്തിലും മോഹിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച രാഷ്ട്രീയക്കാരനും ആദര്‍ശധീരനുമാണെന്നും അദ്ദേഹത്തിന് സമാനരായ ആളുകള്‍ തമിഴ്‌നാട്ടിലുണ്ടെന്നും ഇവര്‍ സിനിമാക്കാരേക്കാളും വലിയവരാണെന്നും സത്യരാജ് വ്യക്തമാക്കി. 95 വയസ്സുള്ള നല്ലകണ്ണയ്യയെ പോലുള്ള കമ്മ്യൂണിസ്റ്റുകാര്‍ സിനിമാക്കാരേക്കാള്‍ വലിയവരാണ്. തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹമെന്നും സത്യരാജ് പറഞ്ഞു.

Related posts

“നീ എന്തിനാണ് ഇത്ര വേഗം വളരുന്നത്…” അസിന്റെ അരിന് ഇന്ന് ഒന്നാം പിറന്നാള്‍

Farsana Jaleel

മാപ്പിളപ്പാട്ട് ഗായകന്‍ എം.കുഞ്ഞിമൂസ അന്തരിച്ചു

Farsana Jaleel

ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലായിരുന്നു, നഷ്ടമായത് ജ്യേഷ്ഠ സഹോദരനെ: കമല്‍

Farsana Jaleel

Leave a Comment