India News

നോട്ട് അസാധുവാക്കല്‍ സമയത്ത് ഉദ്യോഗസ്ഥനെ പറ്റിച്ച് 60 ലക്ഷം തട്ടിയ ഗായിക അറസ്റ്റില്‍

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സമയത്ത് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പറ്റിച്ച് പണം തട്ടിയ ഗായിക അറസ്റ്റില്‍. 2016ല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഉദ്യോഗസ്ഥനില്‍ നിന്നും 60 ലക്ഷം രൂപ തട്ടിയ 27 കാരി ഗായിക ഷിഖ രാഘവാണ് അറസ്റ്റിലായത്. ഹരിയാനയിലാണ് സംഭവം. ഹരിയാനയില്‍ നിന്നു കസ്റ്റഡിയിലെടുത്ത ഷിഖയെ ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്.

നോട്ട് അസാധുവാക്കലിന്റെ സമയത്ത് പഴയ നോട്ടുകള്‍ മാറി പുതിയ നോട്ട് നല്‍കാമെന്ന് ഗായികയും സുഹൃത്ത് പവനും ഉദ്യോഗസ്ഥനെയും കുടുംബാംഗങ്ങളെും വിശ്വസിപ്പിച്ചു. പാരാമിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹത്തെ 2016ല്‍ രാംലീല മൈതാനത്തു നടന്ന ഒരു ചടങ്ങില്‍ വച്ചാണ് ഷിഖയും സുഹൃത്തും പരിചയപ്പെടുന്നത്.

ഉദ്യോഗസ്ഥനില്‍ നിന്നും പറഞ്ഞ് പറ്റിച്ച് വാങ്ങിയ പണവുമായി ഷിഖയും സുഹൃത്തും രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പവനെ പൊലീസ് പിടികൂടിയത്. പവലിനെ പിടികൂടിയെങ്കിലും ഗായിക ഒളിവിലായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഷിഖയെ പിടികൂടുന്നത്.

Related posts

മുംബൈയില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന കര്‍ഷക റാലി; ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിറകോട്ടില്ല

Amal Murali

ശബരിമലയില്‍ ഉണ്ടായ വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരം; പ്രശ്‌നങ്ങള്‍ക്ക് കാരണം അറിവില്ലായ്മ: അമൃതാനന്ദമയി

Farsana Jaleel

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍

Farsana Jaleel

Leave a Comment