India News

എന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നു: നരേന്ദ്ര മോദി

ഗുജറാത്ത്: തന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി. ഗുജറാത്തിലെ സില്‍വാസയിലെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പ്രതിപക്ഷ മെഗാറാലിയില്‍ പ്രമുഖ നേതാക്കള്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കുള്ള മോദിയുടെ മറുപടി പ്രസംഗം കൂടിയായിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഘടിപ്പിച്ച റാലിയില്‍ ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍, എസ് പി നേതാവ് അഖിലേഷ് യാദവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ മോദിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. പബ്ലിസിറ്റി പിഎം എന്നാണ് ചന്ദ്രബാബു നായിഡു മോദിയെ വിശേഷിപ്പിച്ചതെങ്കില്‍ മോദി സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞെന്നായിരുന്നു മമത ബാനര്‍ജിയുടെ പരാമര്‍ശം. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളായിരുന്നു എച്ച് ഡി കുമാരസ്വാമി പ്രയോഗിച്ചത്.

പൊതുഖജനാവ് ധൂര്‍ത്തടിക്കാന്‍ ആരെയും അനുവദിക്കാത്തതാണ് ഈ പ്രകോപനത്തിന് കാരണമെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹാസഖ്യം എന്ന പേരില്‍ ഒരു പുതിയ കൂട്ടുകെട്ട് നിര്‍മ്മിക്കുകയാണ് പ്രതിപക്ഷം ചെയ്തിരിക്കുന്നത്. സ്വന്തം സംസ്ഥാനത്ത് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കഴിവില്ലാത്തവരാണ് ഇപ്പോള്‍ ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും മോദി വിമര്‍ശിച്ചു.

Related posts

‘എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത് ?’: മോഹൻലാലിനോട് രേവതി

Amal Murali

മറ്റൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച സാരി ഉടുത്ത് കളക്ടര്‍…”ഈ സാരി 10 15 വര്‍ഷമെങ്കിലും ഉടുക്കും”

Farsana Jaleel

കരീബിയന്‍ മണ്ണില്‍ കോലിപ്പടയ്ക്ക് വിജയം; ഇന്ത്യയ്ക്ക് 318 റണ്‍സിന്റെ വിജയം

Farsana Jaleel

Leave a Comment