Kerala News

ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തി; ദൃശ്യങ്ങള്‍ പുറത്ത്

പമ്പ: ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരണം. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളും പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. 47 കാരിയായ ശശികല സന്നിധാനത്ത് എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവര്‍ ശബരിമലയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവര്‍ ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് യുവതി സന്നിധാനത്തെത്തിയതായി രാത്രി തന്നെ ഐജി ഡിജിപിയെ അറിയിച്ചിരുന്നു.

ശശികല ദര്‍ശനം നടത്തിയില്ലെന്ന പ്രചരണവും ഉണ്ടായിരുന്നു.
ശശികലയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ദര്‍ശനം നടത്തിയില്ലെന്ന തരത്തില്‍ പ്രചരണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നേരത്തെ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, ഇവര്‍ക്കെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ തിരിച്ചിറക്കി എന്നായിരുന്നു പൊലീസിന്റെ മറുപടി. പൊലീസ് തന്നെ നിര്‍ബന്ധിച്ച് തിരിച്ചിറക്കിയെന്ന് ശശികലയും കഴിഞ്ഞ ദിവസം പമ്പയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.

ദര്‍ശനം നടത്താനെത്തിയ കുടുംബത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരം പ്രചരണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ശശികല ശബരിമല ദര്‍ശനത്തിന് വരുന്നതിതെ കുറിച്ച് പൊലീസിന് കൃത്യമായ വിവരമുണ്ടായിരുന്നു. പൊലീസ് സംരക്ഷണയില്‍ ശശികല മരക്കൂട്ടത്ത് എത്തിയപ്പോള്‍ തന്നെ പ്രതിഷേധമുണ്ടായെന്നും തുടര്‍ന്ന് തിരിച്ചിറക്കിയെന്നുമാണ് പൊലീസ് സന്നിധാനത്തേക്ക് നല്‍കിയ വിവരം. ഭര്‍ത്താവിനൊപ്പം മലയിറങ്ങാതിരുന്നതും ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്നും 41 ദിവസത്തെ വ്രതമെടുത്ത് മലകയറുന്നതില്‍ തെറ്റില്ലെന്നും ഇതു തെളിയുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തന്റെ കയ്യിലുണ്ടെന്നും ശശികല വ്യക്തമാക്കി.

ഭര്‍ത്താവിനും മകനും കൂട്ടാളിക്കുമൊപ്പം പമ്പയിലെത്തിയ സംഘം സന്നിധാനത്തേയ്ക്ക് തിരിക്കുകയും 10 മണിയോടെ സന്നിധാനത്തെത്തിയ സംഘം ലക്ഷ്യത്തിന് മുമ്പ് വഴി പിരിഞ്ഞു. ഇതിനിടെ ശശികല ദര്‍ശനം നടത്തിയെന്ന അഭ്യൂഹം പരക്കുകയും എന്നാല്‍ താന്‍ മാത്രമാണ് ദര്‍ശനം നടത്തിയെന്ന് യുവതിയുടെ ഭര്‍ത്താവ് വ്യക്തമാക്കുകയും ചെയ്തു. അതേസമയം ശശികല എവിടെയുണ്ടെന്ന് പ്രതികരിക്കാന്‍ ഭര്‍ത്താവ് ശരവണമാരന്‍ തയ്യാറായില്ല. എല്ലാവരില്‍ നിന്നും ശ്രദ്ധ തിരിച്ച് ഭര്‍ത്താവിനെയും മകനെയും ആദ്യം സന്നിധാനത്തേക്ക് കയറ്റുകയും തുടര്‍ന്ന് 20 മിനുട്ട് വ്യത്യാസത്തില്‍ ശശികലയ്ക്ക് ദര്‍ശനം സാധ്യമാക്കുകയുമായിരുന്നു പൊലീസ്.

Related posts

കനത്ത മഴ തുടരും: 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 11 ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ്: ജാഗ്രതാ നിര്‍ദേശം

Farsana Jaleel

നിരാഹാര സമരം നാളെ അവസാനിപ്പിക്കും; സമരം പൂര്‍ണ വിജയം നേടിയില്ല, പോരാട്ടം തുടരും: ശ്രീധരന്‍പിള്ള

Farsana Jaleel

സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; പങ്കെടുക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

Farsana Jaleel

Leave a Comment