News Sports

ഫില്‍ ഹ്യൂസിനെ ഹ്യൂസിനെ ഓര്‍മ്മപ്പെടുത്തി സ്മിത്തിന്റെ വീഴ്ച്ച; സ്മിത്ത് വേദനയില്‍ പുളഞ്ഞപ്പോള്‍ ആര്‍ച്ചര്‍ മാറി നിന്നത് ശരിയായില്ലെന്ന് ശുഐബ് അക്തര്‍

ഡിസ്‌നി: ഇംഗ്ലീഷ് പേസ് ബൗളര്‍ ജോഫ്രെ ആര്‍ച്ചറുടെ 150 കിലോമീറ്റര്‍ വേഗമുള്ള ബൗണ്‍സര്‍ ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവന്‍ സ്മിത്തിനെ വീഴ്ത്തി. സ്മിത്തിന്റെ ഈ വീഴ്ച്ചയില്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം നടുങ്ങിപ്പോയി. ആര്‍ച്ചറുടെ ബൗണ്‍സര്‍ കഴിത്തിന് കൊണ്ടാണ് സ്മിത്ത് ക്രീസില്‍ വീണത്.

ആര്‍ച്ചറുടെ പന്ത് കൊണ്ട ഉടന്‍ സ്മിത്ത് ഏതാനും നിമിഷത്തേക്കെങ്കിലും കാഴ്ച്ചക്കാരെ പരിഭ്രാന്തിയിലാക്കിയിരുന്നു. ചികിത്സ തേടിയശേഷം ബാറ്റിംഗ് തുടര്‍ന്നെങ്കിലും, 12 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം അവശതകളോടെ കളംവിട്ടത് ആശങ്കയായി. പിന്നീടുള്ള മണിക്കൂറുകളില്‍ സ്മിത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചായിരുന്നു ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച.

സ്മിത്തിന്റെ ആരോഗ്യത്തില്‍ ആശങ്കയില്ലെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ തിങ്കളാഴ്ച്ച വ്യക്തമാക്കിയതോടെ ആരാധകര്‍ക്ക് ആശ്വാസമായി. എങ്കിലും മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ഇടംപിടിക്കും മുമ്പേ ഏതാനും പരിശോധനകള്‍ക്ക് സ്മിത്ത് വിധേയനാകേണ്ടിവരും. ബുധനാഴ്ച്ച നെറ്റ്‌സില്‍ താരം പേസ് ബൗളിംഗിനെ നേരിടും. ഫിറ്റ്‌നസ് തെളിയിച്ചാലും ഓര്‍മ്മപരിശോധന, നടത്തിപരിശോധന തുടങ്ങിയവയ്ക്കും വിധേയനാക്കും.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതിന് സമാനമായ സംഭവം നടക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് ക്ലാസ് മത്സരത്തിനിടെ ഷെഫീല്‍ഡ് താരമായ ഹ്യൂസ് എതിര്‍ടീമായ ന്യൂസൗത്ത് വെയ്ല്‍സിന്റെ ബൗളര്‍ സീന്‍ ആബട്ടിന്റെ പന്ത് കൊണ്ട് വീണ് 48 മണിക്കൂര്‍ തികയും മുമ്പേ ജീവന്‍ കൈവിട്ട് ഏവരേയും ഞെട്ടിപ്പിച്ചിരുന്നു.

സ്മിത്തിന്റെ വീഴ്ച്ചയില്‍ മാറി നിന്ന ബൗളറായ ആര്‍ച്ചറെ വിമര്‍ശിച്ച് മുന്‍ പാകിസ്താന്‍ പേസ് ബൗളര്‍ ശുഐബ് അക്തര്‍. ബൗണ്‍സറുകള്‍ കളിയുടെ ഭാഗമാണ്. പക്ഷേ, ബാറ്റ്‌സ്മാന്റെ മുഖത്തോ തലയിലോ പന്ത് കൊണ്ടാല്‍ ബൗളര്‍ ഓടിയെത്തി പരിശോധിക്കണം. സ്മിത്ത് വേദനയില്‍ പുളഞ്ഞ് വീണപ്പോള്‍ ആര്‍ച്ചര്‍ മാറി നിന്നത് ശരിയായില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാറ്റ്‌സ്മാനരികില്‍ ആദ്യം ഓടിയെത്തുന്നതായിരുന്നു തന്റെ ശീലമെന്ന് ശുഐബ് അക്തര്‍ ട്വീറ്റ് ചെയ്തു.

Related posts

PMC ബാങ്ക് തട്ടിപ്പ്; മുന്‍ ഡയറക്ടര്‍ അറസ്റ്റില്‍

Farsana Jaleel

Is climbing still just a fitness sport or an approach to life?

Amal Murali

“5 രൂപയെങ്കിലും തരൂ” ചോദിക്കുന്നത് മറ്റാരുമല്ല പ്രധാന മന്ത്രി…

Farsana Jaleel

Leave a Comment