Kerala News

സാമൂഹികമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യും: ലോക്നാഥ് ബെഹ്‌റ

സാമൂഹികമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. ശബരിമല സ്ത്രീ പ്രവേശനം, ഹര്‍ത്താല്‍ എന്നിവയുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങള്‍ അടിസ്ഥാനമാക്കി സാമൂഹിക മാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ നിര്‍ദ്ദേശം നല്‍കിയത്. അത്തരം പ്രചരണങ്ങള്‍ നടത്തുന്നവരെ അറസ്റ്റ് ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

“സാമൂഹികമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി.

ശബരിമലയിലെ യുവതീപ്രവേശം, ഹര്‍ത്താല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങള്‍ അടിസ്ഥാനമാക്കി സാമൂഹിക മാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ നിര്‍ദ്ദേശം നല്‍കി.

സാമൂഹികമാധ്യമങ്ങളിലൂടെ കമ്മ്യൂണല്‍ ക്യാമ്പയിന്‍, ഹെയ്റ്റ് ക്യാമ്പയിന്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെ എല്ലാ ജില്ലകളിലും കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യും. അത്തരം പോസ്റ്റുകള്‍ ഉണ്ടാക്കി വിവിധ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.”

“>

Related posts

Google introduces Neural Networks API in DP of Android 8 Developer Review

Amal Murali

മറ്റൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച സാരി ഉടുത്ത് കളക്ടര്‍…”ഈ സാരി 10 15 വര്‍ഷമെങ്കിലും ഉടുക്കും”

Farsana Jaleel

ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു

Farsana Jaleel

Leave a Comment