Kerala News

അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും മുഴുവന്‍ കാരണം സര്‍ക്കാര്‍; രൂക്ഷ വിമര്‍ശനവുമായി NSS

ചങ്ങനാശ്ശേരി: സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും മുഴുവന്‍ കാരണം സര്‍ക്കാരാണെന്ന് രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുധാകരന്‍. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ആചാരനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസുത്രിത ശ്രമമാണ് സര്‍ക്കാരിന്റേതെന്ന് എന്‍.എസ്.എസ് കുറ്റപ്പെടുത്തുന്നു.

സമാധാനമായി പരിഹരിക്കാവുന്ന പ്രശ്‌നം സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ജനങ്ങള്‍ നല്‍കിയ അധികാരം കൈയ്യില്‍ വെച്ചുകൊണ്ട് ഏത് ഹീനമാര്‍ഗ്ഗവും ഉപയോഗിച്ച് പാര്‍ട്ടിയുടെ നയം നടപ്പാക്കുകയെന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് സംശയിക്കുന്നതില്‍ തെറ്റ് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെ നിലവിലുള്ള ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച് ഈശ്വരവിശ്വാസം നിലനിര്‍ത്തേണ്ടത് ബഹുഭൂരിപക്ഷം വിശ്വാസികളുടെയും ആവശ്യമാണെന്നും അത് സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ അതു സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്ത് വരുന്നതില്‍ തെറ്റുപറയാനാകില്ലെന്നും അതിന് രാഷ്ട്രീയ നിറം കൊടുത്തു പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം എല്ലാ മത-സമുദായിക വിഭാഗങ്ങളുമായും ബന്ധപ്പെട്ടുള്ളതാണെന്നും അവിടത്തെ വിശ്വാസം തകര്‍ക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ലെന്നും എല്ലാ മതവിശ്വാസികളും ബന്ധപ്പെട്ട സംഘടനകളും വിശ്വാസ ലംഘനത്തിനെതിരെ സമാധാനപരമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

“ഓമനക്കുട്ടന്‍ കള്ളനല്ല, കുറ്റവാളിയല്ല”, ഓമനക്കുട്ടനെതിരായ കേസ് പിന്‍വലിക്കും; മാപ്പ് പറഞ്ഞ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി

Farsana Jaleel

കൂടുതല്‍ കാലം ജയില്‍വാസം അനുഭവിച്ചത് ഫൗസിയ; പിന്തുണയുമായി നമ്പി നാരായണന്‍

Farsana Jaleel

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം വൈകുന്നു; വീണ്ടും സമരത്തിനൊരുങ്ങി കന്യാസ്ത്രീകൾ

Web Desk

Leave a Comment