India News

അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നതിനുള്ള തീയതി തീരുമാനിക്കുന്നത് ജനുവരി 10ന്

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നതിനുള്ള തീയതി ഈ മാസം 10ലേയ്ക്ക് മാറ്റി. ഹര്‍ജികളില്‍ അന്തിമ വാദം കേള്‍ക്കുന്നതിന് അനുയോജ്യമായ ബെഞ്ച് രൂപീകരിക്കുന്നതിനാണ് കേസ് മാറ്റിയതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയും ജസ്റ്റിസ് എസ്.കെ.കൗളും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അന്തിമ വാദം തുടങ്ങുന്ന തീയതി അടക്കമുള്ള കാര്യങ്ങള്‍ പുതിയ ബെഞ്ച് തീരുമാനിക്കും. പുതിയ ബെഞ്ച് രൂപീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം ജനുവരി 10ന് ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. അയോധ്യ കേസ് സംബന്ധിച്ച് മറ്റ് ഉത്തരവുകളെല്ലാം പുതിയ ബെഞ്ചായിരിക്കും പുറപ്പെടുവിപ്പിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസ് പരിഗണിക്കുന്നതിന് ഒരു മിനിറ്റ് മാത്രമാണ് ഇന്ന് കോടതി നീക്കിവെച്ചത്. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വേ, രാജീവ് ധവാന്‍ എന്നിവരാണ് വിവിധ പാര്‍ട്ടികള്‍ക്കായി കേസില്‍ കോടതിയില്‍ ഹാജരായത്. കേസ് ഉടന്‍ പരിഗണിക്കണമെന്നും തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി കോടതി തള്ളി. നവംബര്‍ 12നും കേസ് നേരത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജി കോടതി തള്ളിയിരുന്നു.

Related posts

ഓഫ് റോഡിലും ആഡംബര ഡ്രൈവ്: ബെന്‍സ് ജി350 ഇന്ത്യയിലേയ്ക്ക്

Farsana Jaleel

ശോഭനയുടെ മീ ടൂ (#Metoo): ഞെട്ടിത്തരിച്ച് സിനിമാലോകം

Amal Murali

അയോധ്യ കേസില്‍ വാദം പൂര്‍ത്തിയായി; 23 ദിവസത്തിനുള്ളില്‍ വിധി വരും

Farsana Jaleel

Leave a Comment