News Travel

ഓഫ് റോഡിലും ആഡംബര ഡ്രൈവ്: ബെന്‍സ് ജി350 ഇന്ത്യയിലേയ്ക്ക്

മുംബൈ: ഇന്ത്യന്‍ ഓഫ് റോഡുകളെ പുളകം കൊള്ളിക്കാന്‍ മെയ്‌സിഡസ് ബെന്‍സിന്റെ എസ്.യു.വി എത്തി. ജി350 ഡിയാണ് ബെന്‍സ് ബുധനാഴ്ച്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഏകദേശം 1.50 കോടിയാണ് പുതിയ പതിപ്പിന്റെ വില.

എ.എം.ജിയുടെ പിന്‍ബലമില്ലാതെ ബി.എഎസ്6 ഡീസല്‍ എന്‍ജിനുമായിട്ടാണ് ജി ക്ലാസിന്റെ വരവ്. എട്ട് മോഡലുകളില്‍ വാഹനം ലഭിക്കും. റേഞ്ച് റോവര്‍ സ്‌പോട്ട്, പോര്‍ഷേ കെയ്മാന്‍, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എന്നിവയാണ് ജി ക്ലാസിന് വെല്ലുവിളി ഉയര്‍ത്തുക.

3.0 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 282 ബി.എച്ച്.പി പവറും 600 എന്‍.എം ടോര്‍ക്കും നല്‍കും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഓള്‍വീല്‍ ഡ്രൈവ്, ഗ്യാസ് ഫില്‍ഡ് ഷോക്ക് അബ്‌സോര്‍ബര്‍ എന്നിവ ഓഫ് റോഡ് യാത്രകള്‍ക്കായി ബെന്‍സിന്റെ എസ്.യു.വിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പഴയ ഗ്രില്ലിന് പകരം കറുത്ത നിറത്തിലുള്ള ട്രിപിള്‍ സ്ലോട്ട് ഗ്രില്ലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചെറിയ എയര്‍ ഇന്‍ഡേക്കുകളോട് കൂടിയ പുതിയ ബംബറും മുന്‍വശത്തെ സവിശേഷതയാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകള്‍ക്ക് ചുറ്റും ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പൂര്‍ണമായും ഡിജിറ്റലായ ഇന്‍സ്ട്രുമെന്റേഷന്‍ ക്ലസ്റ്ററാണ്. 12.3 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവുമുണ്ട്.

Related posts

ക്രൂരപീഡനത്തിന് ഇരകളായ 50 പെണ്‍കുട്ടികളെ രക്ഷിച്ച് ജില്ലാ കളക്ടർ

Web Desk

ഇന്നുച്ചക്ക് മലചവിട്ടുമെന്ന് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Amal Murali

സ്വാമി സംവിദാനന്ദ് പച്ച ഞരമ്പുരോഗി; ഗുരുതര ആരോപണവുമായി ചിത്തിര കുസുമം

Amal Murali

Leave a Comment