News Sports

ദ്രോണാചാര്യ പുരസ്‌കാരത്തില്‍ അട്ടിമറി; പുരസ്‌കാരങ്ങള്‍ രാഷ്ട്രീയ സ്വാധീനം ഉള്ളവര്‍ക്ക് മാത്രം: ടി.പി ഔസേപ്പ്

കൊച്ചി: ദ്രോണാചാര്യ പുരസ്‌കാരത്തില്‍ നിന്ന് അഞ്ചാം തവണയും തന്നെ തഴഞ്ഞതില്‍ പ്രതിഷേധവുമായി മുന്‍ ദേശീയ അത്‌ലറ്റിക്‌സ് കോച്ച് ടി.പി.ഓസേപ്പ്. പുരസ്‌കാരങ്ങള്‍ രാഷ്ട്രീയ സ്വാധീനം ഉള്ളവര്‍ക്ക് മാത്രമാണ് നല്‍കുന്നതെന്നും വിയര്‍പ്പൊഴുക്കി നേടിയെടുത്ത നേട്ടങ്ങളൊന്നും പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാധ്യതാപട്ടികയില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമപട്ടികയില്‍ തഴയപ്പെടുകയായിരുന്നു.

ദ്രോണാചാര്യ പുരസ്‌കാരത്തിന് പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് കൊണ്ട് അദ്ദേഹം തുറന്ന കത്തെഴുതുകയും ചെയ്തു. പുരസ്‌കാര നിര്‍ണ്ണയത്തില്‍ അവസാന നിമിഷം അട്ടിമറി നടന്നെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ അഞ്ചു തവണയും അവാര്‍ഡിനായി താന്‍ അപേക്ഷിച്ചിരുന്നു. എല്ലാ തവണയും തഴയപ്പെട്ടു. തനിക്ക് പുരസ്‌കാരം കിട്ടാത്തത് രാഷ്ട്രീയ ബന്ധം ഇല്ലാത്തതിനാലാണ്. മന്ത്രിമാരുടെ കാല്‍ക്കല്‍ വീണ് അവാര്‍ഡ് ഇരന്നുവാങ്ങുന്നയാളല്ല. അങ്ങനെയൊരു അവാര്‍ഡ് എനിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ക്ക് എന്നെ അവഗണിക്കാം. പക്ഷേ എന്റെ അംഗീകാരങ്ങള്‍ ഇല്ലാതാക്കാനാവില്ല. പരിശീലകനെന്ന നിലയില്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ താന്‍ വളര്‍ത്തിയ പ്രതിഭകള്‍ നേടിയ നേട്ടങ്ങള്‍ ചരിത്രം വിലയിരുത്തുമെന്നും ടി.പി ഔസേപ്പ് പറഞ്ഞു.

ഒളിമ്പ്യന്‍മാരായ അഞ്ജു ബോബി ജോര്‍ജ്, ബോബി അലോഷ്യസ് എന്നിവരുടെ ആദ്യകാല പരിശീലകന്‍ കൂടിയായിരുന്നു അദ്ദേഹം. എസ്.മുരളി, ലേഖ തോമസസ് മുതല്‍ പുതുതലമുറയിലെ ജിജോ ബേബി, ആന്‍സി ജോസഫ്, നിലവിലെ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ സാന്ദ്ര ബാബു ഉള്‍പ്പെടെയുള്ളവരുടെയും പരിശീലകനായിരുന്നു അദ്ദേഹം.

Related posts

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

Farsana Jaleel

GNPC ഇനി മുതൽ ഗിന്നസ് GNPC

Amal Murali

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം 2021ല്‍

Farsana Jaleel

Leave a Comment