India News

ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു

വിശാഖപട്ടണം: മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു. വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. അദ്ദേഹത്തിന്റെ ഇടത് കൈയ്യിലാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ട് എത്തിയ യുവാവാണ് ജഗന്‍ മോഹന്‍ റെഡ്ഡിയെ കുത്തിയത്. 160 സീറ്റുകളില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പറഞ്ഞാണ് യുവാവ് കുത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ടായിരുന്നു ആക്രമണം. ആന്ധ്രയില്‍ കോഴിപ്പോരിന് ഉപയോഗിക്കുന്ന ആയുധമുപയോഗിച്ചാണ് അദ്ദേഹത്തെ ആക്രമിച്ചത്.

വിമാനത്താവളത്തിലെ കഫ്ത്തീരിയയില്‍ ജോലി ചെയ്യുന്ന ആളാണ് അക്രമിയെന്നാണ് സൂചന. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. നിലവില്‍ ആന്ധ്രാപ്രദേശ് നിയമസഭയില്‍ പ്രതിപക്ഷ നേതാവും കഡപ്പ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമാണ് ജഗന്‍ മോഹന്‍ റെഡ്ഡി.

Related posts

ക്രിസ്മസ്-ന്യൂഇയർ സ്പെഷ്യൽ റേവ്-സെക്സ് പാർട്ടികൾക്കൊരുങ്ങി കൊച്ചി

Web Desk

മഴ കുറഞ്ഞു.അഞ്ച്‌ ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ പിന്‍വലിച്ചു

Amal Murali

” മമ്മൂക്കയോടൊപ്പമുള്ള ആ അനുഭവം വല്ലാത്തൊരു അനുഭവം ആയിരുന്നു”; അനുഭവം തുറന്ന് പറഞ്ഞ് ജിബു ജേക്കബ്

Farsana Jaleel

Leave a Comment