News Sports

റൊണാള്‍ഡോയെയും നെയ്മറെയും വെട്ടി മെസ്സിയും ഇബ്രഹിമോവിച്ചും

സൂറിച്ച്: ക്രിസ്റ്റിയാനോ റൊണാല്‍ഡോ, നെയ്മര്‍ എന്നിവരെ വെട്ടി മെസ്സിയും ഇബ്രഹിമോവിച്ചും. കഴിഞ്ഞ സീസണിലെ മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് ചുരുക്കപട്ടികയില്‍ സൂപ്പര്‍ താരങ്ങളായി ലയണല്‍ മെസ്സിയും സ്ലാറ്റന്‍ ഇബ്രഹിമോവിച്ചും മാത്രം. റൊണാള്‍ഡോ, നെയ്മര്‍, മുഹമ്മദ് സലാഹ് തുടങ്ങിയവരൊന്നും 10 ഗോളിന്റെ പട്ടികയില്‍ ഇടംപിടിച്ചില്ല.

2018 ജൂലൈ 16നും 2019 ജൂലൈ 19നും ഇടയില്‍ നേടിയ ഗോളുകളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ആരാധകരുടെ വോട്ടിംഗ് സെപ്റ്റംബര്‍ ഒന്നിന് അവസാനിക്കും. വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന ആദ്യ മൂന്നു ഗോളുകളില്‍ മികച്ച ഗോള്‍ ഫിഫ പാന്‍ തീരുമാനിക്കും.

മാത്യൂസ് കുന്‍ഹ (ലീപ്‌സിഷ്), സ്ലാറ്റന്‍ ഇബ്രഹിമോവിച് (ലാസ് ആഞ്ജലസ്), ലയണല്‍ മെസ്സി (ബാഴ്‌സലോണ), അയാര എന്‍കൗട്ട് (കാമറൂണ്‍), ഫാബിയോ ക്വാഗ്ലിയാറല്ല (സാംപ്‌ദോറിയ), യുവാന്ഡ ഫെര്‍ണാണ്ടോ ക്വിന്റെറോ (റിവര്‍പ്ലേറ്റ്), അമി റോഡ്രിഗസ് (ഉതാ റോയല്‍സ്), ബില്ലി സിംപ്‌സണ്‍ (ക്ലിഫ്റ്റണ്‍ വില്ലെ), ആന്‍ഡ്രോസ് ടൗണ്‍സെന്‍ഡ് (ക്രിസ്റ്റല്‍ പാലസ്), ഡാനിയല്‍ എന്‍സോരി (സെബ്രികാന്‍) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചവര്‍.

Related posts

ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ

Farsana Jaleel

ഇന്നുച്ചക്ക് മലചവിട്ടുമെന്ന് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Amal Murali

മീ ടു: ശ്രുതിക്കെതിരെ 5 കോടിയുടെ മാനനഷ്ടക്കേസ്

Amal Murali

Leave a Comment