News Sports

ഉസൈന്‍ ബോള്‍ട്ട് കത്തിജ്വലിച്ച ഈ ദിനത്തെ അറിയാം

ആഗസ്റ്റ് 20. ഉസൈന്‍ ബോള്‍ട്ട് എന്ന സ്പിന്റ് രാജാവിന്റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനമാണിത്. അത്‌ലറ്റിക്‌സിന്റെ റെക്കോര്‍ഡ് ബുക്കില്‍ ബോള്‍ട്ട് രണ്ടുതവണ ചരിത്രം കുറിച്ച ദിനം കൂടിയാണിത്. അതില്‍ ആദ്യം 2008 ബെയ്ജിങ് ഒളിമ്പിക്‌സിലായിരുന്നു. ബേഡ്‌സ് നെസ്റ്റ് സ്റ്റേഡിയത്തിന്റെ ആകാശത്ത് വീണ്ടും ഉസൈന്‍ ബോള്‍ട്ട് കത്തിജ്വലിച്ച ദിനം.

2008 ആഗസ്റ്റ് 16ന് 100 മീറ്ററിലെ ഏറ്റവും വേഗമേറിയ സമയം (9.68 സെ) കുറച്ചതിന്റെ ആവേശമടങ്ങുംമുമ്പ് നാലാം ദിനമായിരുന്നു 200 മീറ്ററില്‍ ബോള്‍ട്ട് മിന്നലായത്. അമേരിക്കന്‍ ഇതിഹാസതാരം മൈക്കല്‍ ജോണ്‍സന്റെ 12 വര്‍ഷം പഴക്കമുള്ള റെക്കോഡ് (19.31 സെ, 1996) തിരുത്തി ബോള്‍ട്ട് സ്പ്രിന്റ് ട്രാക്കിലെ ഡബ്ള്‍ റെക്കോഡിന് അവകാശിയായി. 19.30 സെക്കന്‍ഡിലായിരുന്നു ഫിനിഷിംഗ്.

ഈ നേട്ടത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ (2009 ആഗസ്റ്റ് 20) ബെര്‍ലിനിലെ ലോക മീറ്റില്‍ ബോള്‍ട്ട് വീണ്ടും 200 മീറ്ററില്‍ മിന്നല്‍പ്പിണറായി. ഇക്കുറി സ്വന്തം റെക്കോഡ് തിരുത്തിയ ജമൈക്കന്‍ താരം 19.19 സെക്കഡില്‍ ഫിനിഷ് ചെയ്ത് അനിഷേധ്യ സമയം കുറിച്ചു. ഇന്ന് ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും ബോള്‍ട്ടിന്റെ ആ റെക്കോര്‍ഡ് ഭേദിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.

Related posts

അലോക് വര്‍മ്മയ്‌ക്കെതിരെ തെളിവുണ്ട്; സിബിഐ അന്വേഷണത്തിന് സിവിസി ശുപാര്‍ശ ചെയ്‌തേയ്ക്കും

Farsana Jaleel

ഇന്ദിരാ ഗാന്ധി ഉയര്‍ത്തിയ ‘ഗരീബി ഹട്ടാവോ’ എന്ന മുദ്രാവാക്യം വ്യാജ വാഗ്ദാനമായിരുന്നെന്നും ബാങ്ക് ദേശസാത്കരണം തട്ടിപ്പായിരുന്നുവെന്നും നരേന്ദ്ര മോദി

Amal Murali

ഓട്ടോ, ടാക്‌സി നിരക്ക് വർധന അടുത്തമാസം ; ഓട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപയാക്കിയേക്കും

Amal Murali

Leave a Comment