Travel

ഇരിങ്ങോള്‍ കാവ്

കൊച്ചി നഗരത്തില്‍ നിന്നും ചുരുങ്ങിയത് 3 മണിക്കൂര്‍കൊണ്ട് പോയിവരാവുന്ന, 50 ഏക്കറോളം കൊടുംവനത്താല്‍ ചുറ്റപ്പെട്ട ആരാധന കേന്ദ്രമാണ് ‘ഇരിങ്ങോള്‍ കാവ് ‘. പെരുമ്പാവൂരില്‍ നിന്നും 3.3 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഈ കാവ് ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയാണ്. കാടിനു നടുവിലാണ് ദുര്‍ഗാദേവി ക്ഷേത്രം. ചുറ്റുമുള്ള മരങ്ങളെ ദേവിയുടെ ഉപദേവതകളായി ആരാധിക്കുന്നതാണ് ഇവിടുത്തെ രീതി. അതുകൊണ്ടുതന്നെ മരം പോയിട്ട് ഒരു ഇല പോലും ഇവിടുന്ന് നുള്ളികളയില്ല. ഭക്തിയോടൊപ്പം പ്രകൃതിയെക്കൂടി സംരക്ഷിക്കുന്ന ഈ സങ്കല്‍പം കൗതുകമുണര്‍ത്തുന്നതാണ്. അതിനെക്കാളുപരി കൊച്ചിപോലുള്ള മെട്രോ നഗരത്തിന്റെ കൈയെത്തും ദൂരെ ഇത്തരത്തില്‍ ഭീമന്‍ മരങ്ങളും അടിക്കാടുകളും പടര്‍ന്നു പന്തലിച്ച വള്ളികളും ചിലച്ചുകൊണ്ടിരിക്കുന്ന പക്ഷികളും നട്ടുച്ചയ്ക്കും കൂരാക്കൂരിരുട്ടുമൊക്കെയായി ശരിക്കും ഒരു വന്യജീവി സങ്കേതത്തിന്റെ പ്രതീതി ഉണര്‍ത്തുന്ന സ്ഥലം ഉണ്ടെന്നുള്ളത് തന്നെ അത്ഭുതമാണ്. ഭക്തിയോടൊപ്പം, ജീവിതത്തിലെ ഞെരുക്കങ്ങളും തിരക്കുകളൊക്കെ മാറ്റിനിര്‍ത്തി മനസ്സിന് കുളിര്‍മ പകര്‍ന്നുകൊണ്ട് വിശ്രമിക്കാനും പറ്റിയ ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെയാണ് ഇരിങ്ങോള്‍ കാവ്

Related posts

പോകാം നമുക്ക് നക്ഷത്രങ്ങൾ പൂക്കുന്ന മഞ്ഞുറഞ്ഞ താഴ്വരയിലേക്ക്.!!

Amal Murali

പാലൂര്‍ കോട്ടയും ടിപ്പു സുല്‍ത്താനും…

Farsana Jaleel

ഗ്രേറ്റ്റിഫ്റ്റ് താഴ്വര

Web Desk

Leave a Comment