News Travel

പാലൂര്‍ കോട്ടയും ടിപ്പു സുല്‍ത്താനും…

മലപ്പുറം ജില്ലയിലെ പാലൂര്‍ കോട്ട വെള്ളച്ചാട്ടത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ..? അവിടം സന്ദര്‍ശിച്ചിട്ടുണ്ടോ…? പോയിട്ടില്ലെങ്കില്‍ അവിടേയ്ക്ക് പോകാം. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്ത് കടുങ്ങപുരം എന്ന ഗ്രാമത്തിലാണ് അതി മനോഹരമായ ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. പട്ടാമ്പയില്‍ നിന്നും പുലാമന്തോള്‍ വഴി പടപ്പറമ്പ് എന്ന സ്ഥലത്ത് നിന്നും ആദ്യം കടുങ്ങപുരത്തെത്തുക. അവിടിന്ന് പിന്നീട് അഞ്ചു കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാല്‍ പാലൂര്‍ കോട്ട വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്ത് എത്തിച്ചേരാം. എങ്ങനെ ഊ വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്ത് എത്തുമെന്നല്ലേ ചിന്തിക്കുന്നത്.. അതിനും വഴിയുണ്ട്.. മാലാപറമ്പ്-പാലച്ചോട് വഴി സഞ്ചരിച്ചാല്‍ പാലൂര്‍ കോട്ട വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്ത് എത്താം. അവിടിന്ന് വഴുക്കലും പായലും നിറഞ്ഞ പാറകളിലൂടെ പറ്റിപ്പിടിച്ചിറങ്ങാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അതിന്റ താഴ്ഭാഗത്തേയ്‌ക്കെത്താം.

എത്ര മനോഹരമെന്ന് വാക്കുകളിലൂടെ പറഞ്ഞറിയിക്കാനാകില്ല. അതിനും മേലെയാണ് പാലൂര്‍ കോട്ട വെള്ളച്ചാട്ടത്തിന്റെ തനിമയാര്‍ന്ന പ്രകൃതി സൗന്ദര്യം. പച്ചപ്പു നിറഞ്ഞ പ്രദേശത്തിന് നടുവിലൂടെ പാലരുവി പോലെ ഒഴുകിയെത്തുന്ന ആ വെള്ളച്ചാട്ടത്തെ എത്ര നോക്കി നിന്നാലും മതിവരില്ല. ആ വെള്ളച്ചാട്ടം നോക്കി നില്‍ക്കുന്നവര്‍ തൊട്ടടുത്ത നിമിഷം അതിനരികിലെത്തും…. ആര്‍ത്തുല്ലസിക്കാന്‍. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുപോലെ ഈ പ്രകൃതി സൗന്ദര്യത്തില്‍ അലിഞ്ഞുചേരും.

ഇനി പാലൂര്‍ കോട്ടയിലേയ്ക്ക് കടക്കാം. പാലൂര്‍ കോട്ട എന്നാല്‍ രാജാക്കന്‍മാരുടെയോ മനുഷ്യ നിര്‍മ്മിതമോ ആയ കോട്ടയല്ല. പ്രകൃതി നിര്‍മ്മിത കോട്ടയാണിത്. ഈ കോട്ടയ്ക്ക് ഇങ്ങനെയൊരു പേരു വരുന്നതിന് പിന്നില്‍ ടിപ്പു സുല്‍ത്താനുമായി ബന്ധമുള്ളമൊരു കഥയുണ്ട്. പാലക്കാടു നിന്നും മലബാറിലേയ്ക്കുള്ള ടിപ്പു സുല്‍ത്താന്റെ യാത്രയ്ക്കിടയില്‍ ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ അദ്ദേഹം പാലൂര്‍ കോട്ടയിലാണ് ഒളിച്ചു താമസിച്ചതെന്നാണ് ഐതിഹ്യം.

പാലൂര്‍ കോട്ട വെള്ളച്ചാട്ടത്തിന്റെ മുകളിലൂടെ നോക്കിയാല്‍ കിലോമീറ്ററുകളോളം ദൂരെ വരുന്ന ശത്രുക്കളെ കാണാന്‍ കഴിയും. അക്രമിക്കാന്‍ വരുന്നവര്‍ക്ക് അത്ര പെട്ടെന്നൊന്നും ഈ വെള്ളച്ചാട്ടത്തിന്റെ മുകളിലെത്താന്‍ കഴിയില്ല എന്നതും വാസ്തവം. ഇത് മനസ്സിലാക്കിയാണ് ടിപ്പു സുല്‍ത്താന്‍ ഈ സ്ഥലം തന്നെ ഒളിത്താവളമായി തിരഞ്ഞെടുക്കാന്‍ കാരണവും. എന്നാല്‍ അതിന്റെ യാതൊരു വിധ അവശേഷിപ്പുകളും ഇന്ന് ബാക്കിയില്ല ഈ വെള്ളച്ചാട്ടം ഒഴികെ.

Related posts

മോദിക്ക് ലോക്‌സഭയില്‍ വരാന്‍ ഭയം; HAL നെ തകര്‍ത്ത് അംബാനിക്ക് സമ്മാനം നല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം: രാഹുല്‍ ഗാന്ധി

Farsana Jaleel

ഒരു രൂപയുടെ വില ഒരു രൂപ പതിനൊന്നു പൈസ

Web Desk

തൃപ്തി ദേശായി കൊച്ചിയില്‍; കനത്ത പ്രതിഷേധവുമായി ബി.ജെ.പി

Amal Murali

Leave a Comment