Travel

പോകാം നമുക്ക് നക്ഷത്രങ്ങൾ പൂക്കുന്ന മഞ്ഞുറഞ്ഞ താഴ്വരയിലേക്ക്.!!

Khayoom Bin muhmd

ഒരുപാട് യാത്രകൾ പോയിട്ടുണ്ടെങ്കിലും ഇത് പോലൊരു യാത്ര ജീവിതത്തിൽ ആദ്യമായാണ്..
ഞാൻ എന്നെ പരിചയപ്പെടുത്താം പേര് Khayoom Bin Muhmd,
ഖത്തറിൽ ജോലി ചെയ്തു വരുന്നു..
Winter സമയത്ത് ഒരു Weekend-ൽ ഞാനും സുഹൃത്തുക്കളും ദഹീറ ബീച്ചിലെ ടെന്റിലിരിക്കുന്ന സമയത്താണ് ഹിമാലയം ട്രിപ്പിനെ കുറിച്ച് എനിക്ക് കത്തിയത്..
6 പേരടങ്ങുന്ന സംഘങ്ങൾ സമ്മതം മൂളിയെങ്കിലും കൊഴിഞ്ഞു പോക്ക് തുടർന്നു, അവസാനം ഞാനും ഹബീബും മാത്രമായി..
“പിന്തിരിഞ്ഞോടാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു”
ജൂണിൽ ഞാൻ നാട്ടിൽ എത്തിയിരുന്നു ജൂലൈയിൽ ഹബീബും..

ജുലൈയ് 25ന് ഞാനും ചങ്ക് ബ്രോ ഹബീബും ഇന്ത്യയിലെ മക്ക എന്ന് അറിയപ്പെടുന്ന ‘പൊന്നാനിയിലെ വെളിയങ്കോട് ‘ നിന്നും Cochin International Airport ലേക്ക് പുറപ്പെട്ടു..
അവിടെ നിന്നും 11:05 AM നുള്ള Space-Jet-യിൽ ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലേക്ക്, 9:00മണിക്ക് തന്നെ ഞങ്ങൾ എയർപോർട്ടിലെത്തി എമിഗ്രേഷൻ ക്ലിയറൻസ് എല്ലാം കഴിഞ്ഞു 45 മിനിറ്റ് കാത്തുനിൽപ്പിന് ശേഷം വിമാനത്തിലേക്ക് കയറി, 11:05-ന് തന്നെ വിമാനം ഞങ്ങളെയും കൊണ്ട് പറക്കുവാൻ സജ്ജമായി..
‘കൂടെ ഉറങ്ങി കിടന്നിരുന്ന എന്നിലെ സ്വപ്നങ്ങൾക്കും ചിറകുകൾ മുളക്കുവാൻ തുടങ്ങി’..

“യാത്രയോട് എനിക്ക് പ്രണയമാണ്,
വെറും ഒരു ഇഷ്ടമെല്ല അടങ്ങാത്ത ആവേശമാണ്”
വർഷങ്ങളുടെ പഴക്കമുണ്ട് എന്റെ ഈ
സ്വപ്ന സാക്ഷാൽക്കാരത്തിന്..
അന്ന് ഒൻമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത്
ഉറ്റ സുഹൃത്ത് ‘ഷിബിനാണ്’ പറഞ്ഞത്
അവനും കുടുംബവും ഹിമാജലിലെ മഞ്ഞു
മലയിലേക്ക് ഒരു യാത്ര പോകുന്നുണ്ടെന്ന്..
അന്ന് ആ കൗമാരക്കാരന്റെ
മനസ് മോഹങ്ങൾ കൊണ്ട്
വല്ലാതെ കുളിരണിഞ്ഞു..
യാത്രകളോട് അന്നും, ഇന്നും, എന്നും
എന്തോ വല്ലാത്ത ഒരു ‘മുഹബ്ബത്താണ് ‘

“മുഹബ്ബത്ത് റൂഹിൽ തൊട്ടാൽ പിന്നെ അത് മയ്യത്തായാലും ഞമ്മളെ ഖൽബീന്നു മായൂല്ല”

അപ്പോൾ പറഞ്ഞു വന്നത് യാത്രയെ കുറിച്ച്,
“മോഹങ്ങൾക്ക് സമയപരിധിയില്ല
അത്‌ കുറച്ച് സമയമെടുത്താണെങ്കിലും സഫലീകരിക്കപ്പെടുകതന്നെ വെണം”

2:20ന് Delhi Indira Gandhi Airport യിൽ വിമാനം ഇറങ്ങി ടാക്സി വിളിച്ച് ഡൽഹി കാശ്മീരിഗേറ്റിലേക്ക്, അവിടെയാണ് മണാലിയിലേക്ക് പോകുവാനുള്ള Himachal Transport Corporationന്റെ ബസ്സുകൾ വന്നു നിൽക്കുന്നത്, 6 മണിക്ക് ശേഷമാണ് ബസ്സുകൾ പുറപ്പെടുന്നത്, 7 മണിക്കുള്ള Volvo ബസ്സിന്‌ ടിക്കറ്റ് എടുത്ത് (1359 രൂപയാണ് ഒരാൾക്കുള്ള ചാർജ്‌,) ഉച്ചഭക്ഷണത്തിന് ശേഷം യാത്രയിൽ കരുതി വെക്കേണ്ട അവശ്യ മരുന്നുകൾക്കായി സിറ്റിയിലേക്ക് ഇറങ്ങി..

6:30ന് ബസ്സിലെ ഇരിപ്പിടം ഉറപ്പിച്ചു, 7 മണിക്ക് തന്നെ മണാലിയെ ലക്ഷ്യമാക്കി ബസ് പുറപ്പെട്ടു 11 മണിക്കൂർ യാത്ര 530 Km, രാത്രി ഭക്ഷണത്തിനായി ബസ് നിർത്തിയപ്പോൾ സമയം 11 മണി കഴിഞ്ഞിരുന്നു, ചെറിയ ലഘു ഭക്ഷണത്തിന് ശേഷം ബസ് വീണ്ടും പുറപ്പെട്ടു..
അപ്പോഴേക്കും കണ്ണുകളെ ഉറക്കം തഴുകുന്നുണ്ടായിരുന്നു..
അതിനിടക്ക് ഞാൻ എപ്പോഴോ ഗാഢ നിദ്രയിലേക്കാണ്ടു..

സുഹൃത്ത് ജിയോ പറഞ്ഞത് അനുസരിച്ച് ഞങ്ങൾക്ക് ഇറങ്ങേണ്ടത് മണാലിക്കും കുളുവിനും 49 Km മുമ്പുള്ള ‘ബുദ്ധർ’ (Bhuntar) എന്ന സ്ഥലത്താണ്, 26ന് പുലർച്ചെ 6:15 ന് ബസ്സിൽ നിന്നിറങ്ങുമ്പോൾ മഞ്ഞു പുതച്ച മലകളെ തഴുകി ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു..

ബുദ്ധറിൽ നിന്നും ഞങ്ങൾക്ക് പോവേണ്ടത് കസൂളിലേക്കാണ് (Kasol) അല്പസമയത്തിന് ശേഷം കസൂളിലേക്കുള്ള ബസ് വന്നുനിന്നു 31 Km 50 രൂപയാണ് ചാർജ്ജ്..
ബുദ്ധർ കസൂൾ യാത്ര വല്ലാത്തൊരു അനുഭവമാണ്‌ ഞങ്ങൾക്ക് സമ്മാനിച്ചത്, Public Transport ആണ് നല്ലത് എന്നാലേ മലനിരകളിലെ കാഴ്ച്ചകൾ നന്നായി ആസ്വധിക്കാനാവൂ..
9 മണിക്ക് കസൂളിൽ എത്തി, കോരിച്ചൊരിയുന്ന പേമാരി കൊണ്ടാണ് കസൂൾ ഞങ്ങളെ സ്വീകരിച്ചത്, റൂമിന് 800 രൂപ പറഞ്ഞെങ്കിലും 500 രൂപക്ക് പറഞ്ഞുറപ്പിച്ച് ബാഗുകൾ എല്ലാം റൂമിൽ വെച്ച് ക്യാമറയും റൈൻകോട്ടും തൂക്കി പുറത്തേക്ക് ഇറങ്ങി, കുറച്ച് സമയം കസൂൾ ചുറ്റിക്കറങ്ങിയതിന് ശേഷം അടുത്ത ബസ്സിന്‌ മണികരൻ (Manikaran) എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു, 4.5 Km ദൂരമേ അവിടെകൊള്ളൂ, പാർവതിവാലി നദിയും അതിനരികിലെ അടക്കി വെച്ചിരിക്കുന്ന പഴയതും പുതിയതുമായ കെട്ടിടങ്ങളും കണ്ണിന് സുഖമുള്ള കഴ്ച്ചകൾ സമ്മാനിച്ചു, കാഴ്ച്ചകളെ ഇരുട്ട് മറക്കാൻ തുടങ്ങുമ്പോഴേക്കും ഞങ്ങൾ തിരിച്ച് കസൂളിൽ എത്തി..

27ന് പ്രപാത ഭക്ഷണത്തിന് ശേഷം ഗീർഗംഗ (Kheer Ganga) ട്രക്കിങ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം..
13 Km 8 Hours മഴ ഉള്ളതിനാൽ സൂക്ഷിക്കണം എന്ന് പ്രദേശവാസികൾ പറഞ്ഞു, പക്ഷെ ‘ലക്ഷ്യം അത് ആണല്ലോ പ്രധാനം’ (NB: സഞ്ചാരികളുടെ ശ്രദ്ധക്ക്, പ്രദേശവാസികളോടുള്ള വ്യക്തമായ അനേഷനങ്ങൾക്ക് ശേഷമേ ട്രക്കിങ് തിരഞ്ഞെടുക്കാവൂ) അവിശ്യ സാധങ്ങളും കുറച്ച് ചോക്ലേറ്റും ബിസ്‌ക്കറ്റ്സും ക്യാമറയും ഒരു ചെറിയ ബാഗിലിട്ട് കസൂളിൽ നിന്നും ബറശ്ശനിലേക്ക് (Barshaini) ബസ്സ്‌ കയറി 17 Km ദൂരമേ ബറശ്ശനിയിലേക്ക് ഒള്ളൂ, ബസ്സ് ഇറങ്ങി ഗീർഗംഗ ലക്ഷമാക്കി ഞങ്ങൾ നടന്നു തുടങ്ങി..
മുകളിൽ പാറകൾ അടക്കി വെച്ചിരിക്കുന്നു..
ചില ഇടങ്ങളിൽ പാറ ചീളുകൾ വീണ് കിടപ്പുണ്ട്.. തുടക്കം തന്നെ മനസ്സിനെ ചെറുതായൊന്ന് പേടിപെടുത്തി എങ്കിലും ഞങ്ങൾ യാത്ര തുടർന്നു..

3 Km ദൂരം സഞ്ചരിച്ചതിന് ശേഷം നക്താൻ (Nakthan) വില്ലേജ് എത്തി, അവിടെ ഒരു വ്യദ്ധൻ ഇരിപ്പുണ്ട്..
ഗ്രാമ വാസികളെല്ലാം അദ്ദേഹത്തിന്റെ കാൽതൊട്ട് വന്ദിക്കുന്നുണ്ട്..
സംഗതി എന്താണെന്ന് അറിയാതെ പകച്ചു നിന്ന ഞങ്ങളോട് ഗ്രാമവാസിയായ ഒരു സ്ത്രീയാണ് പറഞ്ഞത് അദ്ദേഹം ഈ ഗ്രാമ മുഖ്യനാണെന്ന്, അടുത്തുള്ള വീട്ടിൽ നിന്നും രണ്ട് കസേരകൾ വലിച്ചിട്ട് കുശലന്വേഷണങ്ങളുമായി ഞങ്ങളവിടെ ഇരുന്നു..
ഒരു സ്ക്കൂളും 50 ഓളം വീടുകളും ഈ ഗ്രാമത്തിലുണ്ട്, വർഷത്തിലൊരിക്കൽ ഇവിടെ ഒരു കാർണിവൽ നടക്കാറുണ്ട് പക്ഷെ ഗ്രാമത്തിന് പുറത്തുള്ളവരെ അതിലേക്ക് ക്ഷണിക്കുകയോ കാണാൻ അനുവദിക്കുകയോ ഇല്ല..
അദ്ദേഹത്തോടും കുടുംബത്തോടുമൊപ്പം കുറച്ച് സമയം ചിലവഴിച്ചതിന് ശേഷം വീണ്ടും ഞങ്ങൾ യാത്ര തുടർന്നു..

“അപ്പോഴാണ് ഒരു കാര്യം മനസ്സിലായത് സ്നേഹിക്കാൻ മാത്രമറിയുന്ന കളങ്കമില്ലാത്ത കുറെ മനുഷ്യരാണ് അവിടെ ജീവിച്ചിരിക്കുന്നത് എന്ന്, ഹിമാലയത്തിലെ മഞ്ഞുറഞ്ഞ താഴ് വരപോലെ തന്നെ ശാന്തമാണ് അവരുടെ മനസെന്നും ”

തണുപ്പും ചെറിയ ചാറ്റൽ മഴയും ഒക്കെ കൂടി വല്ലാത്തൊരു അനുഭവം, അതിനിടയിലാണ് ഹിമാലയത്തിലെ നീല കുറിഞ്ഞി പൂത്തുനിൽക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്, വഴികളിൽ വെള്ളച്ചാട്ടങ്ങൾ എല്ലാം ആസ്വധിച്ച് ഞങ്ങൾ അങ്ങനെ യാത്ര തുടർന്നു..

വഴിയിൽ ചിലയിടങ്ങളിൽ ടാർപ്പായ കൊണ്ട് കെട്ടിയ ചെറിയ ചായ കടകൾ ഉണ്ട് അതിൽ ഒന്നിൽ നിന്നാണ് ഋഷികേശിനെ പരിചയപ്പെടുന്നത്..
ചായ ഓർഡർ ചെയിത് കുറച്ച് സമയം ഞങ്ങൾ അവിടെ ഇരുന്നു, ജടപിടിച്ച മുടികളുമായി താടിയും മുടിയുമെലാം നീട്ടിവളത്തിയ ഒരാൾ, കാഴ്ച്ചയിൽ ഭയപ്പെടുത്തുമെങ്കിലും സംസാരിച്ചപ്പോൾ നിഷ്കളങ്കൻ സംസാര പ്രിയൻ, നക്താൻ ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ വീട് 8 ഓ 10 ഓ മാസം കൂടുമ്പോൾ മാത്രമേ വീട്ടിൽ പോവാറുള്ളൂ,
കൈയ്യിൽ ഉള്ള ചെറിയ പൈപ്പിൽ അദ്ദേഹം പുകല പോലെ എന്തോ നിറകുന്നുണ്ട് ചോദിച്ചപ്പോൾ പറഞ്ഞു ചരസ് (Hash) ആണെന്ന് കുശല അന്യേഷണങ്ങൾക്ക് ശേഷം ഞങ്ങൾ അവിടെ നിന്നിറങ്ങി..

ഗീർഗംഗയിൽ എത്താൻ കുറച്ച് മണിക്കൂറുകൾ കൂടി സഞ്ചരിക്കേണ്ടത് ഉണ്ട്..
പെട്ടന്നാണ് അത് ശ്രദ്ധയിൽ പെട്ടത് നടപ്പാതയുടെ ഒരു ഭാഗം മുഴുവനായും മല ഇടിച്ചിലിലൂടെ ഒലിച്ച് പോയിരിക്കുന്നു,
ചെറുതായൊന്ന് ഭയപെട്ടെങ്കിലും കുറച്ച് മുകളിലേക്ക് കയറി ഞങ്ങളതിനെ മറികടന്നു,
വൈകുന്നേരം 5 മണിയോടെ ഞങ്ങൾ ഗീർഗംഗയിലെത്തി..

‘മഞ്ഞു മലകളാൽ ചുറ്റപ്പെട്ട പച്ച പരവതാനി വിരിച്ച പോലുള്ള താഴ് വര അതാണ് ഗീർഗംഗ’
കുറച്ച് മുകളിലേക്ക് കയറിയാൽ ഒരു അമ്പലവും അതിനോട് ചേർന്ന് മതിലുകളാൽ ചുറ്റപെട്ട തടാകത്തിൽ ചൂടുള്ള വെള്ളം കെട്ടി നിർത്തിയിരിക്കുന്നു..
പിന്നീട് അതിലിറങ്ങി ഒരു നീരാട്ടായിരുന്നു (Steam Bath) “പണ്ടൊരിക്കൽ അവിടെ തപസ്സിരുന്ന മഹർഷിക്ക് വരമായി കിട്ടിയതാണത്രേ തണുത്തുറഞ്ഞ മഞ്ഞുമലയിലെ ഈ അത്ഭുത പ്രവാഹം”

ഇരുട്ട് മയങ്ങി തുടങ്ങിയിരിക്കുന്ന രാത്രി തിരിച്ച് പോകുന്നത് സാധ്യമെല്ല..
റൂമുകൾക്ക് പകരം അവിടെ ടെന്റുകളെയാണ് ആശ്രയിക്കാറ് ഒരു ടെൻറ്റിൽ 2 പേർക്കോ 3 പേർക്കോ കിടക്കാം 500 രൂപയാണ് ചാർജ് സീസൺ അനുസരിച്ച് നിരക്കിൽ വ്യത്യസമുണ്ടാവും..
‘മനസ്സും ശരീരവും ശാന്തമാണ് പക്ഷെ വയറ് ആർത്തിരമ്പുന്നുണ്ട് ‘ നൂഡിൽസ്, ബ്രഡ് and ഓംലറ്റ്, ദാൽ റൈസുമാണ് അവിടെ കിട്ടാവുന്നത്,
ഭക്ഷണത്തിന് ശേഷം പെട്ടന്ന് ഉറക്കത്തിലേക്കാണ്ടു..
സിറ്റിയിൽ നിന്നും അവിടുത്തെ വാഹനങ്ങളുടെ ചീറിപായലുകളിൽ നിന്നും ജോലികളിനിന്നും ജീവിത തിരക്കുകളിൽ നിന്നെല്ലാം മാറി
അങ്ങ് ദൂരെ ഹിമാലയത്തിന്റെ നെറുകയിൽ മഞ്ഞുമലകൾക്കിടയിൽ സ്വർഗ്ഗ ശയ്യയിൽ ഒരു മയക്കം..
(Mind blowing, Breathless)

മഞ്ഞുമലകൾക്ക് ഇടയിലൂടെ സൂര്യന്റെ നേർത്ത നാളം കണ്ണുകളിലേക്ക് പതിഞ്ഞപ്പോഴാണ് ഞാൻ ഉറക്കമുണർന്നത്, ടെന്റിന്റെ ചെറിയ കിളിവാതിലിലൂടെ കണ്ണുകൾ തിരുമ്പി പുറത്തേക്ക് നോക്കി..
സൂര്യന്റെ പൊൻ കിരണങ്ങളേറ്റ് സ്വർണ്ണം പൂശിയത് പോലെ ജ്വലിച്ച് നിൽക്കുന്ന മഞ്ഞുമലകൾ കണ്ണിന് കുളിർമ്മയുള്ള കാഴ്ച്ചകളായിരുന്നു..

തടാകത്തിൽ ഇറങ്ങി Steam Bath ലെ ഒരു കുളിയും കഴിഞ്ഞ് പ്രഭാത ഭക്ഷണവും കഴിച്ച് തിരിച്ച് ഞങ്ങൾ മലയിറങ്ങി തുടങ്ങി..
ഊന്ന് വടിയില്ലാതെ മലയിറക്കം പ്രയാസകരമാണ് 5 മണിക്കൂറിനുള്ളിൽ ഞങ്ങൾ ബറശ്ശനിയിലെത്തി.. തിരിച്ച് കസൂളിലേക്കുള്ള ബസ് കയറി അവിടെ നിന്നും ബാഗുകൾ എടുത്ത് ബുദ്ധർ വഴി മണാലിയിലേക്ക്, Night Stay മണാലിലായിരുന്നു നല്ല തണുപ്പുള്ള രാത്രി..

ഇനി കാലത്ത് മണാലിയിൽ നിന്നും ബൈക്ക് വാടകക്ക് (Rent) എടുത്ത് ഹിമാലയത്തിന്റെ നെറുകയിലൂടെ ലേഹ് ലഡാക്കിലേക്കാണ് ഞങ്ങളുടെ യാത്ര..

(തുടരും)

#Love_To_Travel#

Related posts

ഉയരം കൂടുന്തോറും ഭംഗിയും കൂടും

Web Desk

ജാവ സിമ്പിളാണ്;പവർഫുള്ളും

Web Desk

മാങ്കുളം

Web Desk

Leave a Comment