Editor's Picks Movies Uncategorized

Her (2013) Review

നീ എന്നിൽ നിറച്ച പ്രണയത്തിന്റെ ലഹരിയിൽ ഞാൻ അലിഞ്ഞില്ലാതെ ആകുമ്പോൾ ഞാൻ അറിയുന്നു നീ ഇല്ലാതെ എനിക്ക് വസന്തവും ശിശിരവും ഹേമന്തവും എല്ലാം വെറും പാഴ് മരുഭൂമി ആയി മാറുമെന്ന് ..പക്ഷെ നീ അതറിയുന്നുണ്ടോ? നീ എവിടെയോ ഉണ്ടെന്ന പ്രതീക്ഷയിൽ ഞാൻ ഇവിടെ എന്റെ ഉള്ളിലെ ഈ മഞ്ഞുതണുപ്പിൽ ചുരുണ്ടു ഉറങ്ങിക്കോട്ടെ ..നീ ഇല്ല എന്ന് മാത്രം പറയരുത് ..നീ ഇല്ലായ്മയുടെ ചൂടിൽ ഞാൻ ഉരുകി ഇല്ലാതെയാകും ..

Her (2013)

അമേരിക്കൻ റൊമാൻസ് /ഡ്രാമ

ഞാൻ എപ്പോഴും ചിന്തിച്ചിട്ടുണ്ട് ഏകാന്തമായി മനസ്സ് നീറി ഇരിക്കുന്ന സമയങ്ങളിൽ അരികിൽ ഒരാൾ എനിക്ക് മാത്രമായി ..എന്നെ അറിഞ്ഞു സംസാരിക്കാൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ..അങ്ങനെ ഒരാൾ ഉണ്ടാകില്ല ..എങ്കിലും

ഇവിടെ തിയോഡോർ ഏകാകി ആണ് ..അയാളുടെ പ്രിയതമ അയാളെ വിട്ടു പോയി ..ഡിവോഴ്സ് അപ്പീൽ നടന്നുകൊണ്ടിരിക്കുന്നു .ഇപ്പോഴും അയാൾക്കു അറിയില്ല .ഇത്രയും അഗാധ സ്നേഹം പങ്കു വെച്ചിരുന്ന അവർ പിരിയാൻ കാരണം എന്തെന്ന് ..അയാൾ ഒറ്റയ്ക്കാണിപ്പോൾ ..

അങ്ങനെ അയാൾക്കു ഒരു സൗഹൃദം കിട്ടുന്നു .സമാന്ത..അയാൾക്കു അവൾ ഒരു ഉണർവ് ആയിരുന്നു .കാരണം അയാൾ എന്തെന്ന് ഇത്ര നന്നായി മനസ്സിലാക്കിയ മറ്റൊരാൾ ഇല്ലായിരുന്നു .ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നു ..അതി മനോഹര പ്രണയം ..അയാൾക്കു അവൾ ഇല്ലാതെ അവളോട് സംസാരിക്കാതെ ഒരു നിമിഷം പോലും പറ്റില്ല എന്നായി ..പക്ഷെ സമാന്ത..അവൾ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രം ആയിരുന്നു

മനോഹര ചിത്രം .അതിനപ്പുറം വാക്കുകൾ ഇല്ല പറയാൻ Jaquin pheonix എന്ന അതുല്യ പ്രതിഭയുടെ അസാധ്യ പ്രകടനം .പ്രത്യക്ഷത്തിൽ വളരെ സിമ്പിൾ ആയി തോന്നും എങ്കിലും തിയോഡോർ എന്ന ഏകാകിയെ ഇതിലും മനോഹരം ആയി അവതരിപ്പിക്കാൻ ആർക്കു പറ്റും..

സിനിമ കാണും മുന്നേ സമാന്ത ആയത് ആരാണെന്നു അറിയില്ലായിരുന്നു ..ആരാണെന്നു അറിഞ്ഞപ്പോൾ അവരോട് ഉള്ള ഇഷ്ടം ഇരട്ടിയായി ..നമ്മുടെ സ്കാർലെറ്റ് ജോൺസൻ തന്നെ .ഹോ എന്തൊരു ശബ്ദം ആണ് ..അന്യായം

റൊമാൻസ് മൂവീസ് ഇഷ്ടപ്പെടുന്നവർക്ക് വേറിട്ട ഒരനുഭവം ആയിരിക്കും ഈ ചിത്രം ..കാണുക

രതീഷ് നായരമ്പലം

Related posts

അയോധ്യ: വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട വിഗ്രഹ സ്ഥാപനത്തിന് മുന്‍കയ്യെടുത്തത് കെ.കെ നായരെന്ന മലയാളി

Web Desk

നാടിന്റെ മണവും രുചിയുമുള്ള ലാസ്റ്റ് സ്റ്റേഷൻ

Amal Murali