Editor's Picks Movies Uncategorized

പൃഥ്വിരാജിന്റെയും കുഞ്ചാക്കോയുടെയും തേരോട്ടം. 20 – 20യിൽ കാലിടറി സൂപ്പർതാരങ്ങൾ

യുവ സൂപ്പർതാരങ്ങളായ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും 2020 കലണ്ടർ വർഷത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുമ്പോൾ സൂപ്പർ മെഗാ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും തിയറ്ററുകളിൽ ആളനക്കം സൃഷ്ടിക്കാതെ കടന്നു പോകുന്നു. 2019 ഇരുവർക്കും മികച്ച വർഷമാണെങ്കിലും 20 തുടക്കത്തിൽ കാലിടറിയത് മോഹൻലാലിനാണ്. ബിഗ് ബ്രദർ വന്നതു പോലെ തന്നെ തിയറ്റർ വിട്ടു. മോഹൻലാൽ ഫാൻസ് വരെ കൈവിട്ട ചിത്രം നിർമ്മാതാവിന് വൻ ബാധ്യതയാണുണ്ടാക്കിയത്. സോഷ്യൽ മീഡിയ തള്ളൽ മറന്നാൽ ചിത്രം തിയറ്ററിൽ നിന്ന് രണ്ടു കോടിയിൽ താഴെയാണ് നിർമ്മാതാവിന് നൽകിയത്. പിന്നാലെ ആരാധകരിൽ ആവേശം നിറച്ച് മമ്മൂട്ടിയുടെ ഷൈലോക്ക് എത്തി. ആദ്യ രണ്ടു ദിവസത്തെ ആരാധകരുടെ തള്ളിക്കയറ്റം കഴിഞ്ഞതോടെ തിയറ്റർ കാലിയായി. കുടുംബ പ്രേക്ഷകർ കൈവിട്ടതാണ് ചിത്രത്തിന് വിനയായത്.അഞ്ചു കോടിയിൽ താഴെ മാത്രമാണ് നിർമ്മാതാവിന്റെ കൈകളിലെത്തിയത്.ഈ രണ്ടു സിനിമകളും നിർമ്മാതാക്കളുടെ കൈ പൊള്ളിച്ചപ്പോൾ കുഞ്ചാക്കോ ബോബന്റെ അഞ്ചാംപാതിര നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു. വളരെ വർഷങ്ങൾക്കു ശേഷം കുഞ്ചാക്കോയ്ക്ക് ഒരു മെഗാഹിറ്റ് സമ്മാനിച്ച അഞ്ചാംപാതിരാ നിർമ്മാതാവിന്റെ പെട്ടിയും നിറച്ചു.ഇന്ന് റിലീസ് ആയ അയ്യപ്പനും കോശിയും പൃഥ്വിരാജിന് തുടർച്ചയായ രണ്ടാം ഹിറ്റ് സമ്മാനിക്കാനുള്ള സൂചനയാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. അഞ്ചാംപാതിരാക്കൊപ്പം അയ്യപ്പനും കോശിയും കൂടി കളം നിറയുമ്പോൾ മെഗാസ്റ്റാറിന്റെ ഷൈലോക്കിന് അന്ത്യകൂദാശ നൽകുകയാണ് തിയറ്ററുകൾ.

Related posts

മാമാങ്കത്തിന്റെ തമിഴ് ട്രെയിലർ റിലീസ് ഇന്ന്

Web Desk

സിഖ് വിരുദ്ധ കലാപത്തിൽ ആദ്യ വധശിക്ഷ, മറ്റൊരു പ്രതിക്ക് ജീവപര്യന്തം തടവ്

Amal Murali

ഉയരം കൂടുന്തോറും ഭംഗിയും കൂടും

Web Desk