Uncategorized

അഫ്ഗാനിസ്താനില്‍ ആക്രമണം തുടരുന്നു: താലിബാനുമായി സമാധാന ചര്‍ച്ച റദ്ദാക്കി: ട്രംപ്

വാഷിങ്ടണ്‍: കാബൂളിലെ എംബസിക്കടുത്ത് യു.എസ് സൈനികനടക്കം 12 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാനുമായുള്ള സമാധാന ചര്‍ച്ച റദ്ദാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച്ച മേരിലന്‍ഡിലെ ക്യാമ്പ് ഡേവിഡിലെ പ്രസിഡന്റിന്റെ വസതിയില്‍ വെച്ച് താലിബാന്റെ ഉന്നത നേതാക്കളുമായി നടത്താനിരുന്ന കൂടിക്കാഴ്ച്ചയും ഉപേക്ഷിച്ചു. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായും ട്രംപ് കൂടിക്കാഴ്ച്ചയ്ക്ക് തീരുമാനിച്ചിരുന്നു. ഖത്തറില്‍ യു.എസിന്റെ മധ്യസ്ഥതയില്‍ താലിബാനുമായുള്ള സമാധാന ചര്‍ച്ച അവസാന ഘട്ടത്തിലേയ്ക്ക് കടന്ന അവസരത്തിലാണ് പിന്മാറ്റം.

20 ആഴ്ച്ചക്കകം 5400 സൈനികരെ അഫ്ഗാനിതാനില്‍ നിന്ന് പിന്‍വലിക്കുമെന്നായിരുന്നു ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള കരാര്‍. നിലവില്‍ അഫ്ഗാനില്‍ 14,000 ത്തോളം സൈനികരാണുള്ളത്. പ്രധാനപ്പെട്ട ചര്‍ച്ച നടക്കുമ്പോഴും താലിബാന്‍ വെടിവെടിനിര്‍ത്തലിന് തയ്യാറാവാതെ 12 നിരപരാധികളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ട്രംപ് കുറ്റുപ്പെടുത്തി.

താലിബാന്‍ ആക്രമണം പൂര്‍ണമായി നിര്‍ത്തിയാല്‍ മാത്രമെ രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കാന്‍ സാധ്യമാവൂവെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പ്രതികരിച്ചു.

Related posts

അയോധ്യ: വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട വിഗ്രഹ സ്ഥാപനത്തിന് മുന്‍കയ്യെടുത്തത് കെ.കെ നായരെന്ന മലയാളി

Web Desk

പൃഥ്വിരാജിന്റെയും കുഞ്ചാക്കോയുടെയും തേരോട്ടം. 20 – 20യിൽ കാലിടറി സൂപ്പർതാരങ്ങൾ

Web Desk

Her (2013) Review

Web Desk

Leave a Comment